ഗുജറാത്ത് കലാപത്തില്‍ മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിന് നേരിട്ടത് എതിരാളികളുടെ പീഡനം; വെളിപ്പെടുത്തലുമായി മുന്‍ സിബിഐ ഡയറക്ടര്‍

ഗുജറാത്ത് കലാപത്തില്‍ മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിന് നേരിട്ടത് എതിരാളികളുടെ പീഡനം; വെളിപ്പെടുത്തലുമായി മുന്‍ സിബിഐ ഡയറക്ടര്‍
2002 ഗുജറാത്ത് കലാപങ്ങളില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ പങ്കിന് തെളിവില്ലെന്ന് സ്ഥിരീകരിച്ചതിന് മോദിയുടെ എതിരാളികളില്‍ നിന്നും നേരിട്ടത് പീഡനമാണെന്ന് വെളിപ്പെടുത്തി മുന്‍ സിബിഐ ഡയറക്ടര്‍ ആര്‍ കെ രാഘവന്‍. 'അവര്‍ എനിക്കെതിരെ പരാതികള്‍ തയ്യാറാക്കി. ഞാന്‍ മുഖ്യമന്ത്രിക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്നുവെന്ന് കുറ്റപ്പെടുത്തി. എന്റെ ഫോണ്‍ സംഭാഷണങ്ങള്‍ നിരീക്ഷിക്കാന്‍ കേന്ദ്ര ഏജന്‍സികളെ അവര്‍ ദുരുപയോഗം ചെയ്തു. കുറ്റപരമായ ഒന്നും കണ്ടെത്തിയില്ലെന്നത് അവരെ നിരാശപ്പെടുത്തി', രാഘവന്‍ തന്റെ ആത്മകഥയായ 'എ റോഡ് വെല്‍ ട്രാവല്‍ഡില്‍' എഴുതി.

ഗുജറാത്ത് കലാപങ്ങളില്‍ മോദിക്ക് പങ്കുണ്ടെന്ന ആരോപണം പരിശോധിക്കാന്‍ സുപ്രീംകോടതിയുടെ നിരീക്ഷണത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കിയത് ആര്‍കെ രാഘവനായിരുന്നു. തന്റെ സമകാലീനരില്‍ പലര്‍ക്കും അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളില്‍ തൃപ്തിയുണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജയ് ഭട്ട് ഉയര്‍ത്തിയ ആരോപണങ്ങളില്‍ നിന്ന് വിഭിന്നമായ നിലപാടാണ് രാഘവന്‍ വ്യക്തമാക്കുന്നത്. ഹൈന്ദവ വികാരം അണപൊട്ടിയാല്‍ ഇടപെടേണ്ടെന്ന് മുഖ്യമന്ത്രി മോദി നിര്‍ദ്ദേശിച്ചെന്നാണ് ഭട്ടിന്റെ ആരോപണം. എന്നാല്‍ ഈ ആരോപണത്തില്‍ കഴമ്പില്ലെന്ന് രാഘവന്റെ പുസ്തകം വ്യക്തമാക്കി.

സംസ്ഥാന ഭരണകൂടത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെത്തുടര്‍ന്ന് മോദിയെ ചോദ്യം ചെയ്യലിനായി വിളിച്ചപ്പോള്‍ അന്വേഷണ സംഘത്തിന്റെ ഓഫീസിലേക്ക് വരാന്‍ തയ്യാറായി. ഒന്‍പത് മണിക്കൂര്‍ മോദിയെ ചോദ്യം ചെയ്തു. രാത്രി വൈകി അവസാനിച്ച ചോദ്യം ചെയ്യലില്‍ ഒരു തവണ പോലും മോദി ഒഴിഞ്ഞ് മാറാന്‍ ശ്രമിച്ചില്ലെന്നും രാഘവന്‍ വ്യക്തമാക്കുന്നു.


Other News in this category4malayalees Recommends