യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ അമേരിക്കക്കാര്‍ ചാരപ്രവര്‍ത്തനം നടത്തുന്നു...! വ്യാജസന്ദേശങ്ങള്‍ വാട്‌സാപ്പില്‍ വന്‍ തോതില്‍ പ്രചരിക്കുന്നു;ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുമായി ജോയ് ബിഡെന്‍ ക്യാംപയിന്‍

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ അമേരിക്കക്കാര്‍ ചാരപ്രവര്‍ത്തനം  നടത്തുന്നു...! വ്യാജസന്ദേശങ്ങള്‍ വാട്‌സാപ്പില്‍ വന്‍ തോതില്‍ പ്രചരിക്കുന്നു;ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുമായി ജോയ് ബിഡെന്‍ ക്യാംപയിന്‍
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ അമേരിക്കക്കാര്‍ ചാരപ്രവര്‍ത്തനം നടത്തുന്നുവെന്ന വ്യാജസന്ദേശങ്ങള്‍ വാട്‌സാപ്പില്‍ പ്രചരിപ്പിക്കപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്. ഡെമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോയ് ബിഡെനെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് നിരീക്ഷിക്കുന്ന ഉന്നതാധികാര സമിതിയുടെ തലവനും ന്യൂ ജഴ്‌സി ടെക് എന്റര്‍പ്രണറായ അരുണ്‍ ബന്റ്വാളാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. ബിഡെന്‍ ക്യാമ്പയിന്റെ അഞ്ചംഗ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ ചെയര്‍മാനാണ് അരുണ്‍.

ഉറവിടം വ്യക്തമല്ലാത്തിടങ്ങളില്‍ നിന്നും ഇത്തരം ഡസന്‍ കണക്കിന് സന്ദേശങ്ങള്‍ പ്രചരിക്കുന്നുവെന്നാണീ ടീം കണ്ടെത്തിയിരിക്കുന്നത്. ബിഡെന് യുഎസിലെ ഇന്ത്യക്കാരടക്കമുള്ള സൗത്ത് ഏഷ്യക്കാരുടെ വോട്ടുകള്‍ പരമാവധി നേടിക്കൊടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ടീമാണ് അരുണിന്റെ നേതൃത്വത്തിലുള്ളത്. കഴിഞ്ഞ മൂന്ന് മാസങ്ങളായി 50 പ്രകോപിത ഗ്രാഫിക്‌സുകളും ടെക്സ്റ്റുകളുമായി ഇന്ത്യന്‍ അമേരിക്കക്കാര്‍ക്കെതിരെ ഇത്തരം വാട്‌സാപ്പ് സന്ദേശങ്ങള്‍ രാജ്യമാകമാനമുള്ള വാട്‌സാപ്പ് ഗ്രൂപ്പുകളിലും യൂസര്‍മാര്‍ക്കുമിടയില്‍ പ്രചരിച്ച് കൊണ്ടിരിക്കുന്നത്.

യുഎസ് തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ അമേരിക്കക്കാര്‍ അടങ്ങിയ സൗത്ത് ഏഷ്യക്കാരുടെ വോട്ടുകള്‍ നിര്‍ണായകമായിരിക്കേയാണ് ഇത്തരം വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നതെന്നത് ആശങ്കയേറ്റുന്നുണ്ട്. വലിയ വാട്‌സാപ്പ് ഗ്രൂപ്പുകളോടും കമ്മ്യൂണിറ്റി ലീഡര്‍മാരോടും ഇത്തരം സന്ദേശങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അരുണിന്റെ നേതൃത്വത്തിലുള്ള ടീം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പ്രകോപനപരമായ ഈ സന്ദേശങ്ങള്‍ വെളിച്ചത്ത് വന്നിരിക്കുന്നത്. ട്രംപും ടീമുമാണ് ഇതിന്റെ പുറകിലുള്ളതെന്ന ആരോപണവും ശക്തമാണ്.

Other News in this category



4malayalees Recommends