വീട്ടുജോലിക്കാരെ തേടി അപേക്ഷ ക്ഷണിച്ച് ബ്രിട്ടനിലെ രാജകുടുംബം ; ശമ്പളം പ്രതിമാസം 18.5 ലക്ഷം രൂപ

വീട്ടുജോലിക്കാരെ തേടി അപേക്ഷ ക്ഷണിച്ച് ബ്രിട്ടനിലെ രാജകുടുംബം ; ശമ്പളം പ്രതിമാസം 18.5 ലക്ഷം രൂപ
വീട്ടുജോലിക്കാരെ തേടി അപേക്ഷ ക്ഷണിച്ച് ബ്രിട്ടനിലെ രാജകുടുംബം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം ഏകദേശം 18.5 ലക്ഷം രൂപ തുടക്കത്തില്‍ ശമ്പളം ലഭിക്കും. ദി റോയല്‍ ഹൗസ്‌ഹോള്‍ഡ് എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ ഒഴിവുകള്‍ സംബന്ധിച്ച വിവരങ്ങളും പങ്കുവച്ചിട്ടുണ്ട്. വിന്‍ഡ്‌സര്‍ കാസിലിലാണ് ജോലിയെങ്കിലും ബക്കിംഗ്ഹാം കൊട്ടാരത്തിലും ജോലിക്കായി പോകണം. കൊട്ടാരത്തില്‍ തന്നെ താമസിച്ച് ജോലി ചെയ്യണം എന്ന നിബന്ധനയുമുണ്ട്.


അപേക്ഷകര്‍ നിര്‍ബന്ധമായും ഇംഗ്ലീഷ്, കണക്ക് എന്നിവയില്‍ മിടുക്കുണ്ടാവണം. ഇതിനൊപ്പം വീട്ടുജോലികള്‍ ചെയ്ത് മുന്‍പരിചയവും. തിരഞ്ഞെടുക്കപ്പെട്ടാല്‍ ആദ്യ 13 മാസം കൊട്ടാരത്തില്‍ പരിശീലനം നല്‍കും. ഇതിന് പിന്നാലെയാകും സ്ഥിര നിയമനം. വര്‍ഷത്തില്‍ 33 ദിവസം അവധി അനുവദിക്കും. ഇതിനൊപ്പം രാജകീയ സൗകര്യങ്ങളും ലഭിക്കും. സില്‍വര്‍ സ്വാന്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സി കമ്പനിയാണ് ജോലിക്കാരെ തിരഞ്ഞെടുക്കുന്നത്.ജോലിക്കായുള്ള അപേക്ഷകള്‍ ഒക്ടോബര്‍ 28 ന് അവസാനിക്കും. അതിനുശേഷം വെര്‍ച്വല്‍ ഇന്റര്‍വ്യൂ ഉണ്ടാകും.

Other News in this category4malayalees Recommends