കുട്ടികളെ വീട്ടില്‍ ഒറ്റയ്ക്കിരുത്തി ജോലിയ്ക്ക് പോയാല്‍ പണി കിട്ടും ; യുഎഇയില്‍ നിയമം കര്‍ശനമാക്കുന്നു ; പിടികൂടിയാല്‍ തടവും പിഴയും

കുട്ടികളെ വീട്ടില്‍ ഒറ്റയ്ക്കിരുത്തി ജോലിയ്ക്ക് പോയാല്‍ പണി കിട്ടും ; യുഎഇയില്‍ നിയമം കര്‍ശനമാക്കുന്നു ; പിടികൂടിയാല്‍ തടവും പിഴയും
യുഎഇയില്‍ കുട്ടികളെ വീടിന് അകത്തു പൂട്ടിയിട്ട് ജോലിക്ക് പോകുന്ന മാതാപിതാക്കള്‍ക്ക് താക്കീതുമായി പബ്ലിക് പ്രോസിക്യൂഷന്‍. വ്യക്തമായ കാരണം ഉണ്ടെങ്കിലേ കുട്ടികളെ മറ്റിടത്ത് ഏല്‍പ്പിക്കാവൂ. കുട്ടികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നവര്‍ക്ക് ശക്തമായ താക്കീതും നല്‍കി.

കുടുംബ പ്രശ്‌നത്തില്‍ മക്കളെ ഉപേക്ഷിക്കുന്നവര്‍ തടവിലാകും. വിവാഹ മോചന വേളയില്‍ കുട്ടികളുടെ സംരക്ഷണ ചുമതല ലഭിച്ചയാളും ഇത് ശ്രദ്ധിക്കണം. കുടുംബ പ്രശ്‌നങ്ങളില്‍ അകപ്പെടുന്ന കുട്ടികളുടെ കേസ് ഫാമിലി പ്രോസിക്യൂഷന്‍ നേരിട്ടാണ് കൈകാര്യം ചെയ്യുക. മാതാപിതാക്കള്‍ കുട്ടിയെ ഉപദ്രവിക്കുകയോ മാനസികമായി പീഡിപ്പിക്കുകയോ ചെയ്യുന്നത് ക്രിമിനല്‍കുറ്റമാണ്. കുറ്റം തെളിഞ്ഞാല്‍ അര ലക്ഷം മുതല്‍ മൂന്നു ലക്ഷം ദിര്‍ഹം വരെ പിഴയോ തടവോ അനുഭവിക്കേണ്ടിവരും. കുറ്റത്തിന്റെ ഗൗരവം അനുസരിച്ചായിരിക്കുമിത്.

Other News in this category



4malayalees Recommends