കുവൈത്തില്‍ ജനുവരിയോടെ കോവിഡ് വാക്‌സിന്റെ ആദ്യബാച്ച് വിതരണത്തിന് എത്തും

കുവൈത്തില്‍ ജനുവരിയോടെ കോവിഡ് വാക്‌സിന്റെ ആദ്യബാച്ച് വിതരണത്തിന് എത്തും
കുവൈത്തില്‍ ജനുവരിയോടെ കോവിഡ് വാക്‌സിന്റെ ആദ്യബാച്ച് വിതരണത്തിന് എത്തുമെന്ന് റിപ്പോര്‍ട്ട്. വാക്‌സിന്‍ ഇറക്കുമതിക്കായി മൂന്ന് അന്താരാഷ്ട്ര കമ്പനികളുമായി ധാരണയിലെത്തി. മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി.

ആസ്ട്ര സെനിക, ഫൈസര്‍, മോഡേണ എന്നീ അന്താരാഷ്ട്ര കമ്പനികളുമായാണ് കോവിഡ് വാക്‌സിന്‍ ഇറക്കുമതി ചെയ്യുന്നതിന് കുവൈത്ത് ധാരണയിലെത്തിയത്. ഇറക്കുമതിക്ക് ആവശ്യമായ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കാന്‍ സെന്‍ട്രല്‍ ഏജന്‍സി ഫോര്‍ പബ്ലിക് ടെന്‍ഡര്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 55 ദശലക്ഷം ദിനാര്‍ ആണ് ആരോഗ്യ മന്ത്രാലയം ഇതിനായി വകയിരുത്തിയത്. അടുത്ത വര്‍ഷം ജനുവരിയോടെ വാക്‌സിന്‍ എത്തിക്കാനാണ് സര്‍ക്കാര്‍ പദ്ധതി.

ആദ്യ ബാച്ച് ആയി 10 ലക്ഷം ഡോസ് ആണ് ഇറക്കുമതി ചെയ്യുക. സ്വദേശികള്‍ക്കു ഒരാള്‍ക്ക് രണ്ടു ഡോസ് എന്ന തോതില്‍ നല്‍കും. തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലുള്ളവര്‍, പ്രായമായവര്‍, പഴക്കം ചെന്ന രോഗങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം വാക്‌സിന്‍ വിതരണം സംബന്ധിച്ച് ചര്‍ച്ച ചെയ്തിരുന്നു.

Other News in this category



4malayalees Recommends