ഖത്തറിലെ സ്വര്‍ണ വ്യാപാരിയുടെ കൊലപാതകം ; നാലു മലയാളികള്‍ക്ക് വധശിക്ഷ

ഖത്തറിലെ സ്വര്‍ണ വ്യാപാരിയുടെ കൊലപാതകം ; നാലു മലയാളികള്‍ക്ക് വധശിക്ഷ
ഖത്തര്‍ ; യമനി കൊലപാതക കേസിലെ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു. 27 പ്രതികളില്‍ നാലു മലയാളികള്‍ക്ക് ഖത്തര്‍ ക്രിമിനല്‍ കോടതി വധശിക്ഷയാണ് വിധിച്ചത്. നിരപരാധികളെന്ന് ബോധ്യമായ ഏതാനും പേരെ വെറുതെ വിട്ടു. കേസിലെ 27 പ്രതികളും മലയാളികളാണ്. മൂന്നു പേര്‍ പോലീസിന് പിടികൊടുക്കാതെ രക്ഷപ്പെട്ടു.

കേസില്‍ നാലു പേര്‍ക്ക് വധശിക്ഷ, ചിലര്‍ക്ക് അഞ്ചു വര്‍ഷവും മറ്റു ചിലര്‍ക്ക് ആറുമാസം തടവും വിധിച്ചു. വിധി ആശ്വാസകരമെന്നാണ് ദോഹയിലെ അഭിഭാഷകനായ നിസാര്‍ കോച്ചേരി വ്യക്തമാക്കുന്നത്.

പ്രതി ചേര്‍ക്കപ്പെട്ടവരില്‍ 12 പേര്‍ക്ക് ഇന്ത്യന്‍ എംബസി നോര്‍ക്ക നിയമ സഹായ സെല്‍ എന്നിവയുമായി ചേര്‍ന്ന് നിസാര്‍ കോച്ചേരിയാണ് സൗജന്യ നിയമ സഹായം നല്‍കിയത്.

Other News in this category



4malayalees Recommends