ജയിലില്‍ 48 പേരെ കൊന്നിട്ടും കുറ്റബോധമില്ലാതെ 'ലൂസിഫര്‍'; സഹതടവുകാരെ മോഷ്ടാവ് കൊന്നത് തലയറുത്തും, ആന്തരികാവയവങ്ങള്‍ കീറിപ്പറിച്ചെടുത്തും

ജയിലില്‍ 48 പേരെ കൊന്നിട്ടും കുറ്റബോധമില്ലാതെ 'ലൂസിഫര്‍'; സഹതടവുകാരെ മോഷ്ടാവ് കൊന്നത് തലയറുത്തും, ആന്തരികാവയവങ്ങള്‍ കീറിപ്പറിച്ചെടുത്തും
മോഷ്ടാവില്‍ നിന്നും സീരിയല്‍ കില്ലറായി മാറിയതോടെ 'ലൂസിഫര്‍' എന്ന വിളിപ്പേര് നേടി കുപ്രശസ്തനായ കുറ്റവാളി കൊന്നത് 48 പേരെ. ബ്രസീലിലെ ജയിലുകളില്‍ 25 വര്‍ഷത്തെ ശിക്ഷ നേരിടവെയാണ് മാര്‍കോസ് പൗലോ ഡാ സില്‍വ സഹതടവുകാര്‍ക്ക് എതിരെ കൊടുംക്രൂരത പ്രവര്‍ത്തിച്ചത്. 1995ല്‍ കൗമാരക്കാരനായിരിക്കവെ നിസ്സാര മോഷണത്തിന് അകത്തായ ശേഷമാണ് സഹതടവുകാരെ കൊന്ന് രസിച്ചത്.


2011ല്‍ സാവോ പോളോയില്‍ അഞ്ച് സഹതടവുകാരെ ഒറ്റയടിക്ക് വകവരുത്തിയതാണ് ഇയാളുടെ ഏറ്റവും വലിയ ക്രൂരത. ഇരകളുടെ തലവെട്ടിയ ശേഷം അവയവങ്ങള്‍ കീറിപ്പറിച്ച് എടുക്കുന്നതും പതിവായിരുന്നു. ഈ വിധം 28ഓളം പേരെ കൊലപ്പെടുത്തിയ കുറ്റത്തിന് മരണം വരെ ജയില്‍ശിക്ഷയാണ് ഇയാളെ കാത്തിരിക്കുന്നത്. വിവിധ കുറ്റങ്ങള്‍ക്ക് 217 വര്‍ഷത്തെ ശിക്ഷയാണ് ഇതുവരെ വിധിച്ചിരിക്കുന്നത്.

എന്നാല്‍ പല കേസുകളിലും ഇയാളുടെ വിചാരണ പൂര്‍ത്തിയായിട്ടില്ലെന്നതിനാല്‍ ശിക്ഷാ കാലാവധി ഇനിയും നീളും. എന്നാല്‍ ഈ ഇരകളെ കൊന്നതില്‍ തനിക്ക് യാതൊരു പശ്ചാത്താപവും ഇല്ലെന്ന് ഡാ സില്‍വ ജഡ്ജിനോട് പറഞ്ഞു. 'അവര്‍ പീഡകരും, മോഷ്ടാക്കളുമാണ്, മറ്റ് സഹതടവുകാരെ ചൂഷണം ചെയ്യുകയും, കൊള്ളയടിക്കുകയും ചെയ്തവരാണ്', ലൂസിഫര്‍ പറഞ്ഞു.

ആറ് കൊലപാതകങ്ങള്‍ നേരിട്ട് നടത്തിയതിനും മറ്റ് രണ്ട് പേരെ വധിക്കാന്‍ നിര്‍ദ്ദേശിച്ചതിനുമാണ് ശിക്ഷകളെങ്കിലും താന്‍ 48 പേരെ വിവിധ ജയിലുകളിലായി കൊന്നതായാണ് ഇയാള്‍ ജഡ്ജിനെ അറിയിച്ചത്. ജയിലില്‍ മാത്രമാണ് കൊലപാതകങ്ങള്‍ നടത്തിയതെന്ന് സൈക്കോളജിസ്റ്റുകള്‍ കണ്ടെത്തിയിട്ടുണ്ട്. ജയിലിലെ ക്രൂരതകള്‍ക്കെതിരെ രൂപീകരിച്ച പിസിസി എന്ന സംഘത്തിന് നേര്‍ക്കാണ് ഇയാള്‍ കൂടുതല്‍ അക്രമങ്ങളും നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്.


Other News in this category4malayalees Recommends