വാട്‌സ്ആപ് വഴി സ്ത്രീയെ അപമാനിച്ചു ; യുഎഇയില്‍ യുവാവിന് വന്‍തുക പിഴ

വാട്‌സ്ആപ് വഴി സ്ത്രീയെ അപമാനിച്ചു ; യുഎഇയില്‍ യുവാവിന് വന്‍തുക പിഴ
സ്ത്രീക്ക് അപകീര്‍ത്തികരമായ വാട്‌സ്ആപ് സന്ദേശങ്ങള്‍ അയച്ച യുവാവിന് അബുദാബി കോടതി 270000 ദിര്‍ഹം (അരക്കോടി) പിഴ ശിക്ഷ വിധിച്ചു. ഇതില്‍ 20000 ദിര്‍ഹം സ്ത്രീക്ക് നല്‍കേണ്ട നഷ്ടപരിഹാരവും 250000 ദിര്‍ഹം പിഴയുമാണ്.

തനിക്ക് ലഭിച്ച സന്ദേശങ്ങള്‍ സഹിതം ഹാജരാക്കി അറബ് യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി കേസ് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. ഐടി നിയമത്തിലെ വകുപ്പുകള്‍ ലംഘിച്ചതിനാണ് പ്രതിക്കെതിരെ കുറ്റം ചുമത്തിയത്.


Other News in this category4malayalees Recommends