കുവൈത്തില്‍ തൊഴില്‍ താമസ നിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ പരിശോധന ശക്തമാക്കി

കുവൈത്തില്‍ തൊഴില്‍ താമസ നിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ പരിശോധന ശക്തമാക്കി
കുവൈത്തില്‍ തൊഴില്‍ താമസ നിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി അധികൃതര്‍ പരിശോധന ശക്തമാക്കി. മാന്‍പവര്‍ അതോറിറ്റിയും, താമസകാര്യവകുപ്പും ചേര്‍ന്നാണ് പരിശോധനാ കാമ്പയിന്‍ ആരംഭിച്ചത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നു വരുന്നത്. കുവൈത്ത് മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ താമസകാര്യവകുപ്പും മാന്‍പവര്‍ അതോറിറ്റിയും സംയുക്തമായി നടത്തിയ മിന്നല്‍ പരിശോധനകളില്‍ നിരവധി പേര്‍ പിടിയിലായി.

ഖൈത്താന്‍, ജലീബ് അല്‍ ശുയൂഖ്, ഫര്‍വാനിയ, വഫ്ര, കബ്ദ്, ജഹ്‌റ ഏരിയകളില്‍ നടന്ന പരിശോധനയില്‍ 100 ലേറെ നിയമലംഘകര്‍ അറസ്റ്റിലായതായാണ് വിവരം. സ്വന്തം സ്‌പോണ്‍സര്‍ക്കു കീഴിലല്ലാതെ വന്നിരുന്ന 30 പ്രവാസികളെ ജലീബ് അല്‍ ശുയൂഖില്‍ നിന്നും തെരുവുകച്ചവടം നടത്തിവരികയായിരുന്ന 25 പേരെ കബദ്, വഫ്ര എന്നിവിടങ്ങളില്‍ നിന്നും ആണ് അറസ്റ്റ് ചെയ്തത്. നിയമലംഘകരെ കണ്ടെത്താന്‍ വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കാനാണ് അധികൃതരുടെ നീക്കം.

Other News in this category



4malayalees Recommends