ഫ്രാന്‍സില്‍ പള്ളിയില്‍ സ്ത്രീയുടെ ശിരഛേദം നടത്തി അക്രമി; കത്തികൊണ്ടുള്ള ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു

ഫ്രാന്‍സില്‍ പള്ളിയില്‍ സ്ത്രീയുടെ ശിരഛേദം നടത്തി അക്രമി; കത്തികൊണ്ടുള്ള ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു
ഫ്രഞ്ച് നഗരമായ നൈസിലെ പള്ളിയില്‍ വെച്ച് ഒരു സ്ത്രീയെ കത്തികൊണ്ട് ശിരഛേദം നടത്തി അക്രമി. മറ്റ് രണ്ട് പേരെയും അക്രമി കൊലപ്പെടുത്തി. ഭീകരാക്രമണമാണെന്നാണ് നഗരത്തിന്റെ മേയര്‍ സംഭവത്തെ വിശേഷിപ്പിച്ചത്.

നഗരത്തിലെ നോട്രെ ഡാം പള്ളിയിലോ സമീപത്തോ കത്തികൊണ്ടുള്ള ആക്രമണം നടന്നതായും അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായും മേയര്‍ ക്രിസ്റ്റ്യന്‍ എസ്‌ട്രോസി ട്വിറ്ററിലൂടെ അറിയിച്ചു.

ആക്രമണത്തില്‍ മൂന്ന് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും പൊലീസ് പറഞ്ഞു.


Other News in this category



4malayalees Recommends