എച്ച് 1ബി വിസ പ്രോഗ്രാമിന് മറ്റൊരു എട്ടിന്റെ പണി കൊടുക്കാനൊരുങ്ങി ട്രംപ് ഭരണകൂടം ; എച്ച് 1ബി വിസയുടെ റാന്‍ഡം സെലക്ഷന്‍ മെത്തേഡിന് പകരമായി വേയ്ജ് അധിഷ്ഠിത സെലക്ഷന്‍ പ്രക്രിയ നടപ്പിലാക്കിയേക്കും; ഇന്ത്യന്‍ പ്രഫഷണലുകള്‍ക്കും തൊഴിലുടമകള്‍ക്കും പാര.!!

എച്ച് 1ബി വിസ പ്രോഗ്രാമിന് മറ്റൊരു എട്ടിന്റെ പണി കൊടുക്കാനൊരുങ്ങി ട്രംപ് ഭരണകൂടം ; എച്ച് 1ബി വിസയുടെ റാന്‍ഡം സെലക്ഷന്‍ മെത്തേഡിന് പകരമായി  വേയ്ജ് അധിഷ്ഠിത സെലക്ഷന്‍ പ്രക്രിയ നടപ്പിലാക്കിയേക്കും; ഇന്ത്യന്‍ പ്രഫഷണലുകള്‍ക്കും തൊഴിലുടമകള്‍ക്കും പാര.!!
എച്ച് 1ബി വിസ പ്രോഗ്രാമിന് മറ്റൊരു എട്ടിന്റെ പണി കൊടുക്കാനൊരുങ്ങി് ട്രംപ് ഭരണകൂടം രംഗത്തെത്തി. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഏതാനും ദിവസം മാത്രം ബാക്കി നില്‍ക്കവേയാണ് ഈ പ്രോഗ്രാമിന് നേരെ ആഞ്ഞടിച്ച് ട്രംപ് ഭരണകൂടം മുന്നോട്ട് വന്നിരിക്കുന്നത്. ഈ പ്രോഗ്രാമിന്റെ ക്യാപ് ലോട്ടറി പ്രൊസസിന് പകരമായി വേയ്ജ് അധിഷ്ഠിത സെലക്ഷന്‍ പ്രൊസസ് കൊണ്ടു വരാനാണ് ട്രംപ് ഭരണകൂടം തയ്യാറെടുക്കുന്നത്. എച്ച്1ബി വിസക്കായി സെലക്ഷന്‍ നിര്‍വഹിക്കുന്നതിനുള്ള റാന്‍ഡം സെലക്ഷന്‍ മെത്തേഡാണ് എച്ച് 1ബി ക്യാപ് ലോട്ടറി പ്രൊസസ്.

പുതിയ നിര്‍ദേശം പ്രാബല്യത്തില്‍ വന്നാല്‍ ഇത്തരം വിസകളിലൂടെ കുറഞ്ഞ വേതനത്തിലേക്ക് ആളെ തെരഞ്ഞെടുക്കുന്നതിന് പകരമായി ഉ യര്‍ന്ന ശമ്പളവും ഉയര്‍ന്ന കഴിവു ളു മുള്ളവരെ തെരഞ്ഞെടുക്കുന്നതിന് തൊഴിലുടമകള്‍ക്ക് പ്രചോദനമായി വര്‍ത്തിക്കുമെന്നാണ് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് പറയുന്നത്. 2017 ഏപ്രില്‍ 18ന് ട്രംപ് പുറത്തിറക്കിയ ബൈ അമേരിക്കന്‍, ഹയര്‍ അമേരിക്കന്‍ എക്‌സിക്യൂട്ടീവ് ഓര്‍ഡറിന്റെ ഭാഗമായിട്ടാണ് എച്ച് 1 ബി വിസയില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കുന്നത്. നല്ല കഴിവുള്ളവര്‍ അല്ലെങ്കില്‍ ഉയര്‍ന്ന ശമ്പളം വാങ്ങാന്‍ യോഗ്യതയുള്ളവരെ മാത്രം സെലക്ട് ചെയ്യുന്നതിനുള്ള സംവിധാനമായി എച്ച് 1 ബി വിസ പ്രോഗ്രാമിനെ മാറ്റുമെന്നാണ് ട്രംപ് ഇതിലൂടെ വാഗ്ദാനം ചെയ്തിരുന്നത്.

വിദേശത്ത് നിന്നും പ്രഫഷണലുകളെ തെരഞ്ഞെടുക്കുന്നതിന് യുഎസിലെ ഇന്ത്യന്‍ ഐടി കമ്പനികളാണ് എച്ച് 1 ബി വിസ സംവിധാനത്തെ കൂടുതലായി പ്രയോജനപ്പെടുത്താറുള്ളത്. ഇതിനാല്‍ ഈ പ്രോഗ്രാമില്‍ ട്രംപ് നടപ്പിലാക്കാനൊരുങ്ങുന്ന മാറ്റം ഇന്ത്യന്‍ പ്രഫഷണലുകളെ തെരഞ്ഞെടുപ്പിനെയായിരിക്കും കൂടുതലായി ബാധിക്കുകയെന്ന ആശങ്ക ശക്തമാണ്. തല്‍ഫലമായി കുറഞ്ഞ ശമ്പളത്തിന് പ്രഫഷണലുകളെ നിയമിക്കാനാവാതെ യുഎസിലെ ഇന്ത്യന്‍ ഐടി കമ്പനികളും പ്രതിസന്ധിയിലാകുമെന്ന ആശങ്കയുമുയര്‍ന്ന് വരുന്നുണ്ട്.

Other News in this category4malayalees Recommends