പാകിസ്ഥാന്റെ ഭയം സത്യമായിരുന്നു! അഭിനന്ദനെ വിട്ടയച്ചില്ലെങ്കില്‍ പാകിസ്ഥാനിലെ ബേസുകള്‍ നാമാവശേഷമാക്കിയേനെ; വെളിപ്പെടുത്തി മുന്‍ വ്യോമസേനാ മേധാവി

പാകിസ്ഥാന്റെ ഭയം സത്യമായിരുന്നു! അഭിനന്ദനെ വിട്ടയച്ചില്ലെങ്കില്‍ പാകിസ്ഥാനിലെ ബേസുകള്‍ നാമാവശേഷമാക്കിയേനെ; വെളിപ്പെടുത്തി മുന്‍ വ്യോമസേനാ മേധാവി
ഇന്ത്യന്‍ വ്യോമസേനാ പൈലറ്റ് അഭിനന്ദന്‍ വര്‍ദ്ധമാനെ പിടികൂടിയ ശേഷം ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന്റെ മുട്ടിടിച്ചെന്ന പാകിസ്ഥാനി എംപിയുടെ വാദങ്ങള്‍ ശരിവെച്ച് മുന്‍ വ്യോമസേനാ മേധാവി ബിഎസ് ധനോവ. അഭിനന്ദനെ പിടികൂടിയതിന് പിന്നാലെ പാകിസ്ഥാന്റെ ബേസുകള്‍ തരിപ്പണമാക്കാനായിരുന്നു ഇന്ത്യയുടെ പദ്ധതി.

'അഭിനന്ദന്റെ പിതാവിനോട് മകനെ ഉറപ്പായും തിരിച്ചെത്തിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. പാക് എംപി പറയുന്നത് സൈനിക നിലപാടുകളെ പ്രതിരോധിക്കാനാണ്. അവരുടെ മുന്നേറ്റ നിരയെ ഇല്ലാതാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു നമ്മള്‍. അവര്‍ക്കറിയാം നമ്മുടെ ശേഷി', മുന്‍ വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ റിട്ട. ബിഎസ് ധനോവ വ്യക്തമാക്കി.

അഭിനന്ദന്‍ വര്‍ദ്ധമാനെ എത്രയും പെട്ടെന്ന് വിട്ടയച്ചില്ലെങ്കില്‍ രാത്രി 9 മണിക്ക് ഇന്ത്യ പാകിസ്ഥാനെ അക്രമിക്കുമെന്നാണ് സുപ്രധാന യോഗത്തില്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി വ്യക്തമാക്കിയതെന്ന് പാകിസ്ഥാന്‍ മുസ്ലീം ലീഗ്എന്‍ നേതാവ് അയാസ് സാദിഖ് പാക് പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. പാക് എംപി തന്നെ ഇത് വെളിപ്പെടുത്തിയതോടെ കോണ്‍ഗ്രസിന് എതിരെ ആഞ്ഞടിച്ച് ബിജെപി രംഗത്തെത്തി.

ഇന്ത്യന്‍ സേനകളുടെ ശക്തിയില്‍ പ്രതിപക്ഷത്തിന് വിശ്വാസമില്ലെന്ന് ബിജെപി പ്രസിഡന്റ് ജെപി നദ്ദ തിരിച്ചടിച്ചു. 'നമ്മുടെ സേനയ്ക്ക് ശേഷിയില്ലെന്ന് പറഞ്ഞ് പരിഹസിക്കാനാണ് അവര്‍ ശ്രമിച്ചത്. അതുകൊണ്ട് തന്നെയാണ് ഇന്ത്യയിലെ ജനങ്ങള്‍ അവരുടെ രാഷ്ട്രീയം തള്ളി, കോണ്‍ഗ്രസിനെ ശിക്ഷിച്ചത്', നദ്ദ പറഞ്ഞു.

ഇന്ത്യക്കാര്‍ പറയുന്നതൊന്നും കോണ്‍ഗ്രസിന് വിശ്വാസമില്ല. സൈന്യം പറഞ്ഞാലും, സര്‍ക്കാര്‍ പറഞ്ഞാലും, നമ്മുടെ പൗരന്‍മാര്‍ പറഞ്ഞാലും അവര്‍ക്ക് വിശ്വാസമില്ല. നിങ്ങള്‍ ഏറ്റവും കൂടുതല്‍ വിശ്വസിക്കുന്ന പാകിസ്ഥാനില്‍ നിന്ന് ഇതാ ആ വാര്‍ത്ത. ഇതെങ്കിലും കണ്ട് അദ്ദേഹത്തിന് വെളിച്ചമാകട്ടെ', നദ്ദ പ്രതികരിച്ചു.


Other News in this category4malayalees Recommends