യുകെയില്‍ ഇന്നലെ 23,065 പുതിയ കോവിഡ് രോഗികളും 280 മരണങ്ങളും;ജനസംഖ്യയില്‍ 60 ശതമാനവും കടുത്ത ലോക്ക്ഡൗണില്‍; ഇംഗ്ലണ്ടിന്റെ പകുതിയില്‍ കൂടുതലിടങ്ങളിലും ലോക്ക്ഡൗണ്‍ മറ്റൊരു ദേശീയ ലോക്ക്ഡൗണിലേക്ക് നീങ്ങാന്‍ താമസമില്ലെന്ന് മുന്നറിയിപ്പ്

യുകെയില്‍  ഇന്നലെ 23,065 പുതിയ കോവിഡ് രോഗികളും 280 മരണങ്ങളും;ജനസംഖ്യയില്‍ 60 ശതമാനവും കടുത്ത ലോക്ക്ഡൗണില്‍; ഇംഗ്ലണ്ടിന്റെ പകുതിയില്‍ കൂടുതലിടങ്ങളിലും  ലോക്ക്ഡൗണ്‍ മറ്റൊരു ദേശീയ ലോക്ക്ഡൗണിലേക്ക് നീങ്ങാന്‍ താമസമില്ലെന്ന് മുന്നറിയിപ്പ്
യുകെയില്‍ രണ്ടാം കോവിഡ് തരംഗം അനുദിനം വഷളായി വരുന്നുവെന്ന് ദിനംപ്രതി പുറത്ത് വന്ന് കൊണ്ടിരിക്കുന്ന കണക്കുകള്‍ മുന്നറിയിപ്പേകുന്നു. ഇത് പ്രകാരം ഇന്നലെ 23,065 പുതിയ കോവിഡ് രോഗികളെയും 280 മരണങ്ങളുമാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ നിരവധി നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും മഹാമാരി പടര്‍ന്ന് പിടിക്കാന്‍ തുടങ്ങിയതോടെ അവിടങ്ങളിലേക്കെല്ലാം കര്‍ക്കശമായ ലോക്ക്ഡൗണ്‍ വ്യാപിപ്പിക്കുന്ന കടുത്ത നീക്കമാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

ഇത് പ്രകാരം വരാനിരിക്കുന്ന ഞായറാഴ്ച അര്‍ധരാത്രിയോടെ വെസ്റ്റ് യോര്‍ക്ക്‌ഷെയറില്‍ ടയര്‍ 3 ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതായിരിക്കും. ലീഡ്‌സ്, ബ്രാഡ്‌ഫോര്‍ഡ് , കാല്‍ഡെര്‍ഡെയ്ല്‍, വേയ്ക്ക്ഫീല്‍ഡ് കീര്‍ക്ലീസ് എന്നിവിടങ്ങളിലും വിട്ട് വീഴ്ചയില്ലാത്ത വിധത്തിലുള്ള കോവിഡ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇത് പ്രകാരം ഇവിടങ്ങളിലെ കാസിനോകള്‍, മറ്റ് എന്റര്‍ടെയിന്‍മെന്റ് സെന്ററുകള്‍, ഭക്ഷണം വിളമ്പാത്ത ബാറുകള്‍, പബ്ബുകള്‍, തുടങ്ങിയവക്ക് താഴ് വീഴുമെന്നുറപ്പാണ്.

വെവ്വേറെ ഫാമിലികളില്‍ നിന്നുള്ളവര്‍ വെളിമ്പ്രദേശങ്ങളിലോ അകത്തളങ്ങളിലോ സംഗമിക്കുന്നതിനും നിരോധനമുണ്ട്. ടയര്‍ 3 ലോക്ക്ഡൗണ്‍ പ്രാബല്യത്തില്‍ വരുന്നതിനെ തുടര്‍ന്ന് ഉണ്ടാകുന്ന സാമ്പത്തിക ഞെരുക്കത്തിന് പരിഹാരം കാണുന്നതിനായി 46.6 മില്യണ്‍ പൗണ്ടിന്റെ അധിക പാക്കേജ് ലഭിക്കുന്നതിനായി സര്‍ക്കാരുമായി കരാറിലെത്തിയിട്ടുണ്ടെന്നാണ് ലീഡ്‌സ് സിറ്റി കൗണ്‍സില്‍ ചീഫ് എക്‌സിക്യൂട്ടീവ് വെളിപ്പെടുത്തുന്നത്. ടയര്‍ 2 ലോക്ക്ഡൗണിനെ തുടര്‍ന്ന് അനുവദിക്കപ്പെട്ട പാക്കേജിനെ കൂടാതെയാണീ അധിക സാമ്പത്തിക പിന്തുണ പ്രദാനം ചെയ്യാന്‍ പോകുന്നത്.

കൂടാതെ ടെസ്റ്റ് ആന്‍ഡ് ട്രേസ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി 12.7 മില്യണ്‍ പൗണ്ട് കൂടി നല്‍കാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പുതിയ നീക്കത്തിന്റെ ഭാഗമായി മറ്റ് 16 ലോക്കല്‍ അഥോറിറ്റി മേഖലകളിലും ടയര്‍ 2 നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയോടെ ഇംഗ്ലണ്ടിന്റെ പകുതിയില്‍ കൂടുല്‍ പ്രദേങ്ങളിലും കര്‍ക്കശമായ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും. അധികം വൈകാതെ മറ്റൊരു നാഷണല്‍ ലോക്ക്ഡൗണിലേക്ക് രാജ്യം നീങ്ങുമെന്ന് ഏതാണ്ടുറപ്പായിരിക്കുകയാണ്.

ഇപ്പോള്‍ രാജ്യത്തെ ജനസംഖ്യയില്‍ ഏതാണ്ട് 60 ശതമാനം പേരും ലോക്ക്ഡൗണിലാണുള്ളത്. ഇത് ദേശീയ ലോക്ക്ഡൗണായിത്തീരാന്‍ അധിക നാള്‍ വേണ്ടി വരില്ലെന്നുറപ്പാണ്. പ്രാദേശിക ലോക്ക്ഡൗണ്‍ കൊണ്ട് കോവിഡ് രണ്ടാം തരംഗത്തെ പിടിച്ച് കെട്ടാനാവില്ലെന്നും മറിച്ച് ദേശീയ ലോക്ക്ഡൗണ്‍ നിര്‍ബന്ധമാണെന്ന് സര്‍ക്കാരിന്റെ സയന്റിഫിക്ക് അഡൈ്വസര്‍മാര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പേകുന്നതും ദേശീയ ലോക്ക്ഡൗണ്‍ വൈകാതെ ഏര്‍പ്പെടുത്തുന്നതിന് സര്‍ക്കാരിന് മേല്‍ കടുത്ത സമ്മര്‍ദമാണ് ചെലുത്തുന്നത്.

Other News in this category4malayalees Recommends