നാട്ടിലേക്ക് മടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയായിരിക്കേ ലക്ഷ്മണന്‍ നായര്‍ വിടപറഞ്ഞു ; മകനൊപ്പം നാട്ടില്‍ നിന്നെത്തി താമസിച്ച് തിരികെ പോകാനിരിക്കേ മരണം കവര്‍ന്നു

നാട്ടിലേക്ക് മടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയായിരിക്കേ ലക്ഷ്മണന്‍ നായര്‍ വിടപറഞ്ഞു ; മകനൊപ്പം നാട്ടില്‍ നിന്നെത്തി താമസിച്ച് തിരികെ പോകാനിരിക്കേ മരണം കവര്‍ന്നു
മകനൊപ്പം താമസിക്കാന്‍ യുകെയിലെത്തി, ഒടുവില്‍ കോവിഡ് ലോക്ഡൗണ്‍ മൂലം യുകെയില്‍ കുടുങ്ങിയ ഗൃഹനാഥന്‍ അപ്രതീക്ഷിതമായി മരിച്ചു.ഉഴവൂര്‍ സ്വദേശിയായ ലക്ഷ്മണന്‍ നായര്‍(75) മരണത്തിന് കീഴടങ്ങിയത്. പ്രായാധിക്യം മൂലം ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നെങ്കിലും കാര്യമായ അസുഖമൊന്നും പിതാവിനില്ലായിരുന്നുവെന്ന് മകന്‍ അനൂപ് പറയുന്നു.റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാരനായിരുന്നു ലക്ഷ്മണന്‍ നായര്‍. ഉഴവൂര്‍കാര്‍ക്ക് ഈ മരണവാര്‍ത്ത വലിയ വേദനയാകുകയാണ്.

ബുധനാഴ്ച രാത്രിയോടെ ശാരീരിക അസ്വസ്ഥതകള്‍ തോന്നി, കുടുംബം വൈദ്യ സഹായം തേടിയത്. പാരാമെഡിക്‌സ് ഒരു മണിക്കൂറോളം ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

രണ്ടുമക്കളാണുള്ളത് അനൂപ് (യുകെ) അഞ്ജു. മരുമകന്‍ അനുപ് കുമാര്‍.

യുകെയില്‍ തന്നെ സംസ്‌കാരം നടത്താന്‍ ആലോചിക്കുന്നുണ്ട്.

സോഷ്യല്‍ വര്‍ക്കറായി സേവനമനുഷ്ഠിക്കുകയാണ് അനൂപ്. ഭാര്യ ചിത്ര നഴ്‌സായി ജോലി ചെയ്യുന്നു.

Other News in this category4malayalees Recommends