വാട്‌സാപ്പിന് പകരം സായ്; ഇന്ത്യന്‍ സൈനികര്‍ക്കായി സുരക്ഷിത മെസേജിങ് ആപ്പ്, നീക്കം രഹസ്യങ്ങള്‍ ചോരാതിരിക്കാന്‍

വാട്‌സാപ്പിന് പകരം സായ്; ഇന്ത്യന്‍ സൈനികര്‍ക്കായി സുരക്ഷിത മെസേജിങ് ആപ്പ്, നീക്കം രഹസ്യങ്ങള്‍ ചോരാതിരിക്കാന്‍
സൈനിക രഹസ്യങ്ങള്‍ ചോരാതിരിക്കാന്‍ വാട്‌സാപ്പിനു സമാനമായി സ്വന്തം മെസേജിങ് ആപ്പുമായി ഇന്ത്യന്‍ സൈന്യം. വോയ്‌സ്‌നോട്ട്, വീഡിയോ കോളിങ് ഉള്‍പ്പടെയുളള സേവനങ്ങള്‍ ഉറപ്പുവരുത്തുന്ന ആപ്പിന് സായ് (SAI) എന്നാണ് പേരുനല്‍കിയിരിക്കുന്നത്.

സെക്യുര്‍ ആപ്ലിക്കേഷന്‍ ഫോര്‍ ഇന്റര്‍നെറ്റ് എന്നതിന്റെ ചുരുക്കരൂപമാണ് സായ്. സിഇആര്‍ടിയില്‍ – എംപാനല്‍ ചെയ്തിട്ടുള്ള ഓഡിറ്ററും ആര്‍മി സൈബര്‍ ഗ്രൂപ്പും ഈ ആപ്ലിക്കേഷന് നിയമപരമായ അനുമതി നല്‍കിയതായി സൈന്യം അറിയിച്ചു.

വാട്‌സാപ്പ്, ടെലഗ്രാം, സംവാദ് തുടങ്ങിയ മെസേജിങ് ആപ്ലിക്കേഷനുകള്‍ക്ക് സമാനമാണ് സായ്യുടെ പ്രവര്‍ത്തനരീതിയും. എന്നാല്‍ മൂന്നാമതൊരാള്‍ക്ക് സന്ദേശങ്ങള്‍ കാണാനോ വായിക്കാനോ സാധിക്കില്ല.

വാട്‌സാപ്പിനു സമാനമായി എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഈ ആപ്പിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ആപ്ലിക്കേഷന്‍ പരിശോധിക്കുകയും ഇതു വികസിപ്പിക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ച കേണല്‍ സായ് ശങ്കറെ അഭിനന്ദിക്കുകയും ചെയ്തു.

സിഇആര്‍ടി, ആര്‍മി സൈബര്‍ ഗ്രൂപ്പും ആപ്പ് സൂക്ഷ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നതായി ഇന്ത്യന്‍ സൈന്യത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

Other News in this category4malayalees Recommends