ഇരയെ വിസ്തരിച്ചപ്പോള്‍ 20 അഭിഭാഷകരാണ് കോടതിയില്‍ ഉണ്ടായിരുന്നത് ; പ്രതിക്ക് നല്‍കുന്ന പല രേഖകളും പ്രോസിക്യൂഷന് നല്‍കുന്നില്ല, പ്രതിഭാഗം നടിയെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും ഹൈക്കോടതിയില്‍ സര്‍ക്കാരും

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്ക് എതിരെ സര്‍ക്കാരും രംഗത്ത്. പ്രതിക്ക് നല്‍കുന്ന പല രേഖകളും പ്രോസിക്യൂഷന് നല്‍കുന്നില്ലെന്ന് ഹൈക്കോടതിയെ അറിയിച്ചു.

പ്രതിഭാഗം നടിയെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും ഇത് അറിയിച്ചിട്ടും വിചാരണക്കോടതി കണക്കിലെടുക്കുന്നില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

നടി ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് സമാനമായ ആരോപണമാണ് സര്‍ക്കാരും ഉയര്‍ത്തിയത്. ഇരയെ വിസ്തരിച്ചപ്പോള്‍ 20 അഭിഭാഷകരാണ് കോടതിയില്‍ ഉണ്ടായിരുന്നതെന്ന് സര്‍ക്കാരും ചൂണ്ടിക്കാട്ടി.

പ്രോസിക്യൂഷന്‍ തന്നെ നീതി കിട്ടില്ല എന്ന് പറയുമ്പോള്‍ തന്റെ അവസ്ഥ മനസ്സിലാക്കണമെന്ന് നടിയും കോടതിയെ അറിയിച്ചു. കേസ് തിങ്കളാഴ്ചയിലേയ്ക്ക് മാറ്റി.

കേസില്‍ വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. വിചാരണക്കോടതിയുടെ നടപടി പക്ഷപാതപരമാണെന്നാണ് ഹര്‍ജിയിലെ ആരോപണം.

Other News in this category4malayalees Recommends