അനുവാദമില്ലാതെ വീട്ടിലേക്ക് വരുന്നത് സ്വകാര്യതയിലേക്കുള്ള വലിയ കടന്നു കയറ്റം'; ആരാധകരോട് അഭ്യര്‍ത്ഥനയുമായി അനശ്വര രാജന്‍

അനുവാദമില്ലാതെ വീട്ടിലേക്ക് വരുന്നത് സ്വകാര്യതയിലേക്കുള്ള വലിയ കടന്നു കയറ്റം'; ആരാധകരോട് അഭ്യര്‍ത്ഥനയുമായി അനശ്വര രാജന്‍
കോവിഡ് കാലത്ത് അനുവാദം ചോദിക്കാതെ തന്റെ വീട്ടിലേക്ക് വരുന്ന ആരാധകരോട് അഭ്യര്‍ത്ഥനയുമായി നടി അനശ്വര രാജന്‍. സാമൂഹിക അകലം പാലിച്ച് കഴിയേണ്ട കാലത്ത് തന്റെ വീട്ടിലേക്ക് വരുന്നത് തങ്ങളുടെ കുടുംബത്തെയും അവരുടെ കുടുംബത്തെയും അപകടത്തിലാക്കുന്ന കാര്യമാണെന്നും അനശ്വര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മറ്റുള്ളവരുടെ സുരക്ഷിതത്വത്തെ കുറിച്ച് ബോധവാന്‍മാരായിരിക്കണം എന്നും അനശ്വര പറയുന്നു.

അനശ്വരയുടെ പോസ്റ്റ്:

എന്നെ കാണാന്‍ വരുന്ന ആള്‍ക്കാരോട് ഒരു വാക്ക്..നിങ്ങള്‍ എനിക്ക് നല്‍കുന്ന സ്‌നേഹവും പരിഗണനയും ഞാന്‍ അംഗീകരിക്കുന്നു. അതിനാല്‍ നിങ്ങള്‍ അയക്കുന്ന സന്ദേശങ്ങള്‍ വായിക്കാന്‍ ഞാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍, നിങ്ങളില്‍ ചിലര്‍ മുന്‍കൂട്ടി അനുവാദം ചോദിക്കാതെ എന്റെ വീട്ടിലേക്ക് വരികയാണ്.

എന്റെ വാതിലില്‍ മുട്ടുന്നതിന് മുമ്പ് ഞാന്‍ അവിടെയുണ്ടോ എന്ന് പരിശോധിക്കുകയും എന്റെ അനുവാദം വാങ്ങുകയും ചെയ്താല്‍ അതിനെ ഞാന്‍ അംഗീകരിക്കും. ഇപ്പോള്‍ സാമൂഹിക അകലം പാലിക്കേണ്ടത് എത്ര പ്രധാനമാണെന്നതിനെ കുറിച്ചും അങ്ങനെ ചെയ്യാത്തത് ഒരാളുടെ അടിസ്ഥാന അവകാശമായ സ്വകാര്യതയിലേക്കുള്ള വലിയ കടന്നു കയറ്റമാണെന്നതിനെ കുറിച്ചും ഞാന്‍ പറഞ്ഞുതരേണ്ടതില്ലല്ലോ.

യൂട്യൂബ് കണ്ടന്റും വീഡിയോകളും അഭിമുഖങ്ങളും തയ്യാറാക്കണമെന്ന നിങ്ങളുടെ ആഗ്രഹം തീര്‍ച്ചയായും എനിക്ക് മനസിലാക്കാന്‍ സാധിക്കും. അതുകൊണ്ട് എനിക്ക് ഗുണങ്ങളുണ്ടെന്നതും ഞാന്‍ മനസിലാക്കുന്നു. പക്ഷെ അങ്ങനെ ചെയ്യുന്നതിന് അതിന്റേതായ മാര്‍ഗങ്ങളുണ്ട്. എന്നോട് അനുവാദം ചോദിക്കുക എന്നതാണ് അതില്‍ ഏറ്റവും പ്രധാനം.

ഈ സാഹചര്യത്തില്‍ നിങ്ങള്‍ അങ്ങനെ ചെയ്യാത്തത് എനിക്ക് മാത്രമല്ല, നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും അപകടം വരുത്തിവയ്ക്കുന്ന കാര്യമാണ്. ഇങ്ങനെയുള്ള പ്രവൃത്തി വഴി അപകടത്തില്‍പ്പെടാന്‍ സാദ്ധ്യതയുള്ള കുടുംബാംഗങ്ങള്‍ എനിക്കുമുണ്ട്. അതുകൊണ്ട്, മറ്റുള്ളവരുടെ സുരക്ഷിതത്വത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ടുള്ള പരിധികളെ കുറിച്ചും നമ്മുക്ക് ബോധവാന്മാരായിരിക്കാം. എല്ലാരോടും മികച്ച രീതിയില്‍ ഇടപെടുന്നതിനെ കുറിച്ചാകാം നമ്മുടെ ചിന്ത.Other News in this category4malayalees Recommends