കോവിഡ് മൂലം അമ്മയുടെ ജോലി പോയി ; കുടുംബം പുലര്‍ത്താന്‍ 14 കാരന്‍ ചായക്കട നടത്തുന്നു ; സോഷ്യല്‍മീഡിയയില്‍ താരം

കോവിഡ് മൂലം അമ്മയുടെ ജോലി പോയി ; കുടുംബം പുലര്‍ത്താന്‍ 14 കാരന്‍ ചായക്കട നടത്തുന്നു ; സോഷ്യല്‍മീഡിയയില്‍ താരം
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അമ്മയുടെ ജോലി നഷ്ടമായതോടെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുകയാണ് പതിനാലുകാരനായ സുഭന്‍. മുംബൈ സ്വദേശിയായ സുഭന്‍ കുടുംബം നോക്കാന്‍ തന്റെ പഠനം പോലും ഉപേക്ഷിച്ചാണ് തൊഴിലെടുക്കുന്നത്.

അമ്മയും രണ്ട് സഹോദരിമാരുമാണ് സുഭനുള്ളത്. 12 വയസ്സുള്ളപ്പോള്‍ പിതാവ് മരണപ്പെട്ടു. തുടര്‍ന്ന് അമ്മയാണ് ജോലി ചെയ്ത് കുടുംബം നോക്കിയിരുന്നത്. സ്‌കൂള്‍ ബസ്സിലായിരുന്നു സുഭന്റെ മാതാവിന് ജോലി. ലോക്ക്ഡൗണ്‍ ആയതോടെ ജോലി നഷ്ടമായി. തുടര്‍ന്ന് കുടുംബത്തിന്റെ വരുമാനവും സഹോദരിമാരുടെ ഓണ്‍ലൈന്‍ ക്ലാസ് തുടരാനും സുഭന്‍ പഠനം ഉപേക്ഷിച്ച് ചായക്കച്ചവടം ആരംഭിക്കുകയായിരുന്നു.സ്‌കൂളുകള്‍ തുറക്കുമ്പോള്‍ വീണ്ടും പഠനം തുടരാനാകുമെന്നാണ് സുഭന്റെ പ്രതീക്ഷ.

മുംബൈയിലെ ബേന്ദി ബസാറില്‍ നിന്നും ചായയുണ്ടാക്കി വിറ്റാണ് സുഭന്‍ കുടുംബവും സഹോദരിമാരുടെ വിദ്യാഭ്യാസവും നോക്കുന്നത്. ഒരു ദിവസം 300 മുതല്‍ 400 രൂപവരെയാണ് സുഭന്റെ വരുമാനം. ലഭിക്കുന്ന പണം അമ്മയെ ഏല്‍പ്പിക്കുമെന്നും സുഭന്‍ പറയുന്നു.

Other News in this category4malayalees Recommends