യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനഘട്ടത്തില്‍ ജോയ് ബിഡെന് രാജ്യമാകമാനം നിര്‍ണായക ലീഡ്; 54 ശതമാനം പേര്‍ ബിഡെനെ പിന്തുണച്ചപ്പോള്‍ ട്രംപിനെ പിന്തുണച്ചത് 42 ശതമാനം പേര്‍; അവസാന ഘട്ടത്തില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി നേടുന്ന റെക്കോര്‍ഡ് ലീഡ്

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനഘട്ടത്തില്‍ ജോയ് ബിഡെന് രാജ്യമാകമാനം നിര്‍ണായക ലീഡ്; 54 ശതമാനം പേര്‍ ബിഡെനെ പിന്തുണച്ചപ്പോള്‍ ട്രംപിനെ പിന്തുണച്ചത് 42 ശതമാനം പേര്‍; അവസാന ഘട്ടത്തില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി നേടുന്ന റെക്കോര്‍ഡ് ലീഡ്
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനഘട്ടത്തിലേക്ക് പ്രവേശിക്കവേ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോയ് ബിഡെന്‍ രാജ്യമാകമാനം നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ ലീഡ് നേടിയെന്ന് റിപ്പോര്‍ട്ട്. സിഎന്‍എന്നിന് വേണ്ടി എസ്എസ്ആര്‍എസ് നടത്തിയ ഏറ്റവും പുതിയ പോളിലാണ് നിര്‍ണായകമായ ഈ പ്രവണത വെളിപ്പെട്ടിരിക്കുന്നത്. ഇത് പ്രകാരം വോട്ടര്‍മാരില്‍ 54 ശതമാനം പേര്‍ ബിഡെനെയും 42 ശതമാനം പേര്‍ ട്രംപിനെയുമാണ് പിന്തുണയ്ക്കുന്നത്.

2019 മുതല്‍ സിഎന്‍എന്‍ നടത്തുന്ന ഓരോ പോളിലും ബിഡെന്‍ ലീഡ് പ്രകടിപ്പിച്ചിരുന്നു. ഇതിന് പുറമെ സ്പ്രിംഗ് സീസണ്‍ മുതല്‍ നടത്തപ്പെടുന്ന ഉയര്‍ന്ന ഗുണനിലവാരമുള്ള നാഷണല്‍ പോളുകളിലെല്ലാം ബിഡെന്‍ നിര്‍ണായകമായ നേട്ടം കൈവരിച്ചിരുന്നു. ഇത് മുന്നേറ്റമാണ് പുതിയ സിഎന്‍എന്‍ പോളിലും ബിഡെന്‍ പ്രകടിപ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവേ ബിഡെന്‍ നേടിയ മുന്നേറ്റം ഏറെ നിര്‍ണായകമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

സ്റ്റേറ്റുകള്‍ തോറുമുള്ള ഫലങ്ങള്‍ യഥാര്‍ത്ഥത്തില്‍ തെരഞ്ഞെടുപ്പിലൂടെ മാത്രമേ നിശ്ചയിക്കപ്പെടുകയുള്ളുവെങ്കിലും ബിഡെന്‍ നിലവില്‍ ദേശീയ തലത്തില്‍ കൈവരിച്ചിരിക്കുന്ന ലീഡ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിനങ്ങളില്‍ രണ്ട് ദശാബ്ദത്തിനിടെ മറ്റേത് പ്രസിഡന്‍ഷ്യന്‍ സ്ഥാനാര്‍ത്ഥി കൈവരിച്ചതിലും വലുതായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ട്രംപ് പൊട്ടി പാളീസാകുമെന്നൊന്നും പുതിയ പോള്‍ തറപ്പിച്ച് പറയുന്നില്ല. 2016ല്‍ പുതിയ സപ്പോര്‍ട്ടര്‍മാരുടെ പിന്തുണയില്‍ ട്രംപ് നേരിയ വിജയം നേടിയത് ഈ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനുള്ള സാധ്യതയും സിഎന്‍എന്‍ പോള്‍ പ്രവചിക്കുന്നുണ്ട്.




Other News in this category



4malayalees Recommends