കാനഡ 2021-2023 കാലത്തേക്കുള്ള ഇമിഗ്രേഷന്‍ ലെവല്‍ പ്ലാന്‍ പുറത്തിറക്കി;കോവിഡിന് ശേഷവും വര്‍ധിച്ച തോതില്‍ കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുമെന്ന് സൂചന; 2020നും 2022നും ഇടയില്‍ ഒരു മില്യണിലധികം പുതിയ പെര്‍മനന്റ് റെസിഡന്റുമാരെ സ്വാഗതം ചെയ്യും

കാനഡ 2021-2023 കാലത്തേക്കുള്ള ഇമിഗ്രേഷന്‍ ലെവല്‍ പ്ലാന്‍ പുറത്തിറക്കി;കോവിഡിന് ശേഷവും വര്‍ധിച്ച തോതില്‍ കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുമെന്ന് സൂചന; 2020നും 2022നും ഇടയില്‍  ഒരു മില്യണിലധികം പുതിയ പെര്‍മനന്റ് റെസിഡന്റുമാരെ സ്വാഗതം ചെയ്യും
കാനഡ 2021-2023 കാലത്തേക്കുള്ള ഇമിഗ്രേഷന്‍ ലെവല്‍ പ്ലാന്‍ പുറത്തിറക്കി. ഓരോ വര്‍ഷവും കനേഡിയന്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനമാണ് ഇമിഗ്രേഷന്‍ ലെവല്‍ പ്ലാന്‍. വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ എത്രത്തോളം പുതിയ പെര്‍മനന്റ് റെസിന്റുമാരെ സ്വാഗതം ചെയ്യാന്‍ ലക്ഷ്യമിടുന്നുവെന്നതിന്റെ രൂപരേഖയെന്ന നിലയില്‍ ഈ പ്ലാനിന് ഏറെ പ്രാധാന്യമുണ്ട്. എക്കണോമിക്, ഫാമിലി, റെഫ്യൂജീ, ഹ്യൂമാനിറ്റേറിയന്‍, കമ്പാഷനേറ്റ് എന്നീ കാറ്റഗറികളിലാണ് കാനഡ കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്നത്.

2020നും 2022നും ഇടയില്‍ കാനഡ ഒരു മില്യണിലധികം പുതിയ പെര്‍മനന്റ് റെസിഡന്റുമാരെ സ്വാഗതം ചെയ്യാന്‍ ലക്ഷ്യമിടുന്നുവെന്നായിരുന്നു ഈ വര്‍ഷം ആദ്യം മാര്‍ച്ച് 12ന് ഫെഡറല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം കോവിഡ് പടര്‍ന്ന് പിടിച്ചതിനെ തുടര്‍ന്ന് കാനഡ അതില്‍ത്തികളെല്ലാം അടക്കാന്‍ നിര്‍ബന്ധിതമായതിനെ തുടര്‍ന്ന് ഇമിഗ്രേഷന്‍ ഏതാണ്ട് പൂര്‍ണമായി നിലക്കുന്നതിന് കാരണമായിത്തീര്‍ന്നിരുന്നു.

ഈ വര്‍ഷം 3,41,000 പുതിയ കുടിയേറ്റക്കാരെ രാജ്യത്തേക്ക് കൊണ്ടു വരാനായിരുന്നു കാനഡ ലക്ഷ്യമിട്ടിരുന്നത്. കോവിഡ് കാരണം പദ്ധതികളെല്ലാം താളം തെറ്റിയെങ്കിലും കാനഡ ഈ വര്‍ഷം എക്‌സ്പ്രസ് എന്‍ട്രിയിലൂടെ റെക്കോര്‍ഡ് എണ്ണം കുടിയേറ്റക്കാര്‍ക്കാണ് ഇന്‍വിറ്റേഷനുകള്‍ നല്‍കിയിരിക്കുന്നത്. ഇതിന് പുറമെ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം ഡ്രോകളും നിലവില്‍ നടത്തുന്നുണ്ട്. കാനഡയുടെ സാമ്പത്തിക അഭിവൃ ദ്ധിയുടെ അടിസ്ഥാനം കുടിയേറ്റമായതിനാല്‍ കോവിഡ് കാലത്തും രാജ്യത്തെ ജനത കുടിയേറ്റം വര്‍ധിപ്പിക്കുന്നതിനെ വന്‍ തോതില്‍ പിന്തുണച്ചിരുന്നു.


Other News in this category



4malayalees Recommends