ക്യൂന്‍സ്ലാന്‍ഡ് നവംബര്‍ മൂന്ന് മുതല്‍ അതിര്‍ത്തികള്‍ തുറക്കുന്നു; എന്‍എസ്ഡബ്ല്യൂവുമായുള്ള മിക്ക അതിര്‍ത്തികളും തുറക്കുമെങ്കിലും ഗ്രേറ്റര്‍ സിഡ്‌നി, വിക്ടോറിയ എന്നിവയുമായുള്ള അതിരുകള്‍ അടഞ്ഞ് കിടക്കും; കാരണം ഇവിടങ്ങളിലെ കോവിഡ് സാമൂഹിക വ്യാപനം

ക്യൂന്‍സ്ലാന്‍ഡ് നവംബര്‍ മൂന്ന് മുതല്‍ അതിര്‍ത്തികള്‍ തുറക്കുന്നു; എന്‍എസ്ഡബ്ല്യൂവുമായുള്ള മിക്ക അതിര്‍ത്തികളും തുറക്കുമെങ്കിലും ഗ്രേറ്റര്‍ സിഡ്‌നി, വിക്ടോറിയ എന്നിവയുമായുള്ള അതിരുകള്‍ അടഞ്ഞ് കിടക്കും; കാരണം ഇവിടങ്ങളിലെ കോവിഡ് സാമൂഹിക വ്യാപനം
കോവിഡിനെ തുടര്‍ന്ന് ക്യൂന്‍സ്ലാന്‍ഡ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന അതിര്‍ത്തി നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇത് പ്രകാരം ന്യൂ സൗത്ത് വെയില്‍സുമായി പങ്കിടുന്ന അതിര്‍ത്തികളില്‍ മിക്കവയും തുറക്കുവെന്നാണ് ക്യൂന്‍സ്ലാന്‍ഡ് പ്രീമിയറായ അന്നാസ്റ്റാസിയ പാലസ്‌കുക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഇതിനെ തുടര്‍ന്ന് ഏവര്‍ക്കും ക്യൂന്‍സ്ലാന്‍ഡിലേക്ക് കടന്ന് വരാന്‍ സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. പുതിയ നീക്കമനുസരിച്ച് നവംബര്‍ മൂന്ന് മുതല്‍ ക്യൂന്‍സ്ലാന്‍ഡ് എന്‍എസ്ഡബ്ല്യൂവുമായുള്ള അതിര്‍ത്തികളെല്ലാം തു റക്കുന്നതായിരിക്കും.

എന്നാല്‍ ഗ്രേറ്റര്‍ സിഡ്‌നി, വിക്ടോറിയ എന്നിവയുമായുള്ള ക്യൂന്‍സ്ലാന്‍ഡ് അതിര്‍ത്തികള്‍ തുടര്‍ന്നും അടഞ്ഞ ്കിടക്കുന്നതായിരിക്കും. സതേണ്‍ സ്‌റ്റേറ്റുകളില്‍ കോവി ഡിന്റെ സാമൂഹിക വ്യാപനം തുടരു ന്നുവെന്ന ആശങ്കയെ തുടര്‍ന്നാണീ നിയന്ത്രണം നിലനിര്‍ത്തുന്നത്. പുതിയ നീക്കത്തെ നിരവധി പേര്‍ സ്വാഗതം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ പുതിയ നീക്കത്തെ ചിലര്‍ പരിഹാസ്യമായ നടപടിയെന്നാണ് ആക്ഷേ പിച്ചിരിക്കുന്നത്.

ഗ്രേറ്റര്‍ സിഡ്‌നിയിലെ 32 ലോക്കല്‍ ഗവണ്‍മെന്റ് ഏരിയകളിലുള്ളവര്‍ക്ക് ക്യൂന്‍സ്ലാന്‍ഡിലേക്ക് പ്രവേശിക്കുന്നതിന് നവംബര്‍ മൂന്നിന് ശേഷവും വിലക്കുണ്ടാകും. ഇത് അഞ്ച് മില്യണിനടുത്ത് ജനങ്ങളെ ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. ഇവിടങ്ങളില്‍ കോവിഡ് സാമൂഹിക വ്യാപന ഭീഷണി നിലനില്‍ക്കുന്നതിനാലാണീ വിലക്ക്. ഈ പ്രദേശങ്ങളില്‍ നിലവിലും കോവിഡ് സാമൂഹിക വ്യാപന ഭീഷണി നിലനില്‍ക്കുന്നതിനാലാണ് ഈ വിലക്കെന്നാണ് ചീഫ് ഹെല്‍ത്ത് ഓഫീസറായ ഡോ. ജീനറ്റ് യംഗ് വിശദീകരിച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends