ഓസ്‌ട്രേലിയയിലെ അപകടകരമായ കാലാവസ്ഥാവ്യതിയാനങ്ങള്‍; അടിയന്തിര നടപടികളെടുക്കണമെന്ന സമ്മര്‍ദം ഫെഡറല്‍ സര്‍ക്കാരിന് മേല്‍ ശക്തം; റോയല്‍ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പാര്‍ലിമെന്റില്‍ കോളിളക്കമുണ്ടാക്കി

ഓസ്‌ട്രേലിയയിലെ അപകടകരമായ കാലാവസ്ഥാവ്യതിയാനങ്ങള്‍; അടിയന്തിര നടപടികളെടുക്കണമെന്ന സമ്മര്‍ദം ഫെഡറല്‍ സര്‍ക്കാരിന് മേല്‍ ശക്തം; റോയല്‍ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പാര്‍ലിമെന്റില്‍ കോളിളക്കമുണ്ടാക്കി

ഓസ്‌ട്രേലിയയിലെ അപകടകരമായ കാലാവസ്ഥാ മാറ്റങ്ങള്‍ക്കനുസൃതമായി അടിയന്തിരമായി നടപടികളെടുക്കണമന്ന സമ്മര്‍ദം ഫെഡറല്‍ സര്‍ക്കാരിന് മേല്‍ ശക്തമായി. ബ്ലാക്ക് സമ്മര്‍ റോയല്‍ കമ്മീഷന്‍ ഇത് സംബന്ധിച്ച കടുത്ത മുന്നറിയിപ്പുകളേകിയതിനെ തുടര്‍ന്ന് പാര്‍ലിമെന്റില്‍ അത് വന്‍ കോളിളക്കം സൃഷ്ടിച്ചതിനെ തുടര്‍ന്നാണ് വിവിധ മേഖലകളിലുള്ളവര്‍ ഇതുമായി ബന്ധപ്പെട്ട സമ്മര്‍ദം സര്‍ക്കാരിന് മേല്‍ ചെലുത്തി രംഗത്തെത്തിയിരിക്കുന്നത്.


പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് പുറമെ വിവിധ രാഷ്ട്രീയ നേതാക്കളും സെലിബ്രിറ്റികളും ഇക്കാര്യത്തില്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദം ചെലുത്തി രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്ത് തുടരെത്തുടരെ പ്രകൃതി-കാലാവസ്ഥാ ദുരന്തങ്ങള്‍ അരങ്ങേറുന്നതിന്റെ പശ്ചാത്തലത്തിലാണ് റോയല്‍ കമ്മീഷന്‍ 80 നിര്‍ദേശങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ നിര്‍ദേശങ്ങള്‍ക്കനുസൃതമായി അടിയന്തിര നടപടിയെടുക്കണമെന്ന് സര്‍ക്കാരിന് മേല്‍ സമ്മര്‍ദം ചെലുത്തി രംഗത്തത്തിയവരില്‍ പ്രമുഖനാണ് മുന്‍ പ്രമുഖ ഫയര്‍ ഫൈറ്ററായ ഗ്രെഗ് മുല്ലിന്‍സ്.

റോയല്‍ കമ്മീഷന്‍ മുന്നോട്ട് വച്ചിരിക്കുന്ന 80 നിര്‍ദേശങ്ങളെ തുടര്‍ന്ന് അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ബാധ്യസ്ഥരാണെന്നാണ് മുല്ലിന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്. ഗ്രീന്‍ഹൗസ് വാതകങ്ങളുടെ പുറന്തള്ളല്‍ കുറയ്ക്കുന്നതിന് അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്നും ഇതിന് ഫണ്ടില്ലെന്ന് പറഞ്ഞ് ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞ് മാറരുതെന്നും മുല്ലിന്‍സ് മുന്നറിയിപ്പേകു ന്നു.കാലാവസ്ഥാ വ്യതിയാനങ്ങളോട് മുഖം തിരിക്കുന്നതിനെ തുടര്‍ന്നാണ് രാജ്യത്ത് ബുഷ് ഫയര്‍ പോലുള്ള കടുത്ത പ്രകൃതിദുരന്തങ്ങള്‍ വര്‍ഷാ വര്‍ഷം രൂക്ഷമാകുന്നതെന്നാണ് റോയല്‍ കമ്മീഷന്‍ നിര്‍ദേശങ്ങളിലൂടെ സര്‍ക്കാരിന് മുന്നറിയിപ്പേകിയിരിക്കുന്നത്.

Other News in this category



4malayalees Recommends