ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് വക 500 മില്യണ്‍ ഡോളര്‍ വാഗ്ദാനം ; ലക്ഷ്യം സൗത്ത് ഈസ്റ്റ് ഏഷ്യ യിലും പസിഫിക്കിലും കോവിഡ് വാക്‌സിന്‍ എത്തിക്കല്‍;മാതൃകാപരമായ നീക്കവുമായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍

ഓസ്‌ട്രേലിയന്‍  ഗവണ്‍മെന്റ് വക 500 മില്യണ്‍ ഡോളര്‍ വാഗ്ദാനം ; ലക്ഷ്യം സൗത്ത് ഈസ്റ്റ് ഏഷ്യ	യിലും പസിഫിക്കിലും കോവിഡ് വാക്‌സിന്‍ എത്തിക്കല്‍;മാതൃകാപരമായ നീക്കവുമായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍

സൗത്ത് ഈസ്റ്റ് ഏഷ്യയിലും പസിഫിക്കിലും കോവിഡ് വാക്‌സിന്‍ എത്തിക്കുന്നതിന് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ ഗവണ്‍മെന്റ് 500 മില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്തു. ഈ മേഖലയിലെ നിരവധി രാജ്യങ്ങളിലേക്ക് മില്യണ്‍ കണക്കിന് ഡോസുകളെത്തിക്കുന്നതിനായിരിക്കും ഈ തുക വിനിയോഗിക്കപ്പെടുന്നത്. നേരത്തെ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഇതിനായി അനുവദിച്ച വന്‍ തുകകള്‍ക്ക് പുറമെയാണീ പണവും നീക്കി വച്ചിരിക്കുന്നത്.


കോവിഡ് സൃഷ്ടിച്ച സാമ്പത്തിക ആഘാതത്താല്‍ വീര്‍പ്പ് മുട്ടുന്ന പസിഫിക്ക് രാജ്യങ്ങള്‍ക്ക് നേരത്തെ ഓസ്‌ട്രേലിയ ബജറ്റില്‍ നീക്കി വച്ചിരുന്ന 300 മില്യണ്‍ ഡോളറിന് പുറമെയാണ് പുതുതായി വാഗ്ദാനം ചെയ്തിരിക്കുന്ന 500 മില്യണ്‍ ഡോളറും നീക്കി വച്ചിരിക്കുന്നത്. മില്യണ്‍ കണക്കിന് കോവിഡ് വാക്‌സിന്‍ ഈ രാജ്യങ്ങളില്‍ വിതരണം ചെയ്യുന്നതിന് പുറമെ ഇവ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനുള്ള സാങ്കേതിക പിന്തുണയും ഓസ്‌ട്രേലിയ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഫോറിന്‍ മിനിസ്റ്റര്‍ മരൈസ് പേയ്‌നെയും ഹെല്‍ത്ത് മിനിസ്റ്ററായ ഗ്രെഗ് ഹണ്ടും മിനിസ്റ്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റായ അലക്‌സ് ഹാകെയും ചേര്‍ന്നാണ് പുതിയ നീക്കം വ്യക്തമാക്കുന്ന സംയുക്ത പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഇതിലൂടെ പ്രസ്തുത മേഖലകളിലെ രാജ്യങ്ങള്‍ക്ക് ഫുള്‍ ഇമ്യൂണൈസേഷന്‍ കവറേജ് ലഭിക്കുമെന്നാണ് ഈ മന്ത്രിമാര്‍ സംയുക്ത പ്രഖ്യാപനത്തിലൂടെ ഉറപ്പേകിയിരിക്കുന്നത്. പുതിയ നീക്കത്തിലൂടെ സൗത്ത് ഈസ്റ്റ് ഏഷ്യയുടെ ഇമ്മ്യൂണൈസേഷന്‍ പരിശ്രമങ്ങള്‍ക്ക് നിര്‍ണാ യകമായ സംഭാവനയുറപ്പാക്കാനാവു മെന്നും മിനിസ്റ്റര്‍മാര്‍ ഉറപ്പേകുന്നു.


Other News in this category



4malayalees Recommends