ഓസ്‌ട്രേലിയയിലെ സ്ഥാപനങ്ങളിലെ കോവിഡ് ചെക്ക് ഇന്‍ സംവിധാനങ്ങളിലൂടെ നിര്‍ണായകമായ വ്യക്തി വിവരങ്ങള്‍ ചോരുമെന്ന ആശങ്ക ശക്തം; മാര്‍ക്കറ്റിംഗ് കമ്പനികളുടെ കീഴിലുള്ള ക്യൂ ആര്‍ കോഡ് ചെക്ക് ഇന്‍ സംവിധാനങ്ങളിലൂടെ വന്‍ ഡാറ്റാ ചോര്‍ച്ച

ഓസ്‌ട്രേലിയയിലെ സ്ഥാപനങ്ങളിലെ കോവിഡ് ചെക്ക് ഇന്‍ സംവിധാനങ്ങളിലൂടെ നിര്‍ണായകമായ വ്യക്തി വിവരങ്ങള്‍ ചോരുമെന്ന ആശങ്ക ശക്തം; മാര്‍ക്കറ്റിംഗ് കമ്പനികളുടെ കീഴിലുള്ള 	ക്യൂ ആര്‍ കോഡ് ചെക്ക് ഇന്‍ സംവിധാനങ്ങളിലൂടെ വന്‍ ഡാറ്റാ ചോര്‍ച്ച
ഓസ്‌ട്രേലിയയിലെ കഫേകള്‍, റസ്റ്റോറന്റുകള്‍, പബുകള്‍, തുടങ്ങിയിടങ്ങളിലെത്തുന്ന കസ്റ്റമര്‍മാര്‍ മാര്‍ക്കറ്റിംഗ് കമ്പനികളുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോമുകളില്‍ തങ്ങളുടെ കോവിഡ് ചെക്ക്-ഇന്‍ വിശദാംശങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട ആശങ്ക ശക്തമായി.ഇതിലൂടെ വ്യക്തികളുടെ നിര്‍ണായക വിവരങ്ങള്‍ ചോരുമെന്ന മുന്നറിയിപ്പുമായി പ്രൈവസി-സൈബര്‍ സെക്യൂരിറ്റി എക്‌സ്പര്‍ട്ടുകള്‍ രംഗത്തെത്തിയിട്ടുണ്ട്. സ്ഥാപനങ്ങളിലെ ക്യൂ ആര്‍ കോഡ് ചെക്ക് ഇന്‍ സംവിധാനങ്ങളാണ് ഇത്തരത്തില്‍ ഡാറ്റാ ചോര്‍ച്ചയുടെ വന്‍ ഭീഷണിയുയര്‍ത്തിയിരിക്കുന്നത്.

ഇത്തരത്തില്‍ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ മാര്‍ക്കറ്റിംഗ്-ഡാറ്റാ കമ്പനികള്‍ക്ക് വന്‍ അവസരമാണ് കോവിഡ് കാലത്തുണ്ടായിരിക്കുന്നത്. തങ്ങളുടെ കോവിഡ് ചെക്ക് ഇന്‍ സംവിധാനങ്ങള്‍ നടത്താന്‍ രാജ്യത്തെ പതിനായിരക്കണക്കിന് സ്മാള്‍- മീഡിയം ബിസിനസ് സ്ഥാപനങ്ങള്‍ നിലവില്‍ സ്വകാര്യ കമ്പനികള്‍ക്ക് ഔട്ട് സോഴ്‌സിന് കൊടുത്തതാണ് പുതിയ പ്രശ്‌നത്തിന് വഴിയൊരുക്കിയിരിക്കുന്നത്. ഇത്തരത്തില്‍ ആരാധനാലയങ്ങള്‍, വിവാഹ ചടങ്ങുകള്‍, മരണാനനന്തര ചടങ്ങുകള്‍, തുടങ്ങിയവക്ക് എത്തുന്നവരുടെ വ്യക്തിപരമായ വിവരങ്ങളും ചോരുമെന്ന ഭീഷണി ശക്തമാണ്.

രാജ്യത്തെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്തരത്തില്‍ ആളുകളുടെ കോവിഡ് ചെക്ക് ഇന്‍ വിവരങ്ങള്‍ ശേഖരിക്കണമെന്ന നിബന്ധന സ്ഥാനപങ്ങള്‍ക്ക് മേല്‍ സര്‍ക്കാര്‍ ശക്തമാക്കിയിരുന്നത്. എന്നാല്‍ ഈ സാങ്കേതിക മാനദണ്ഡങ്ങള്‍ മിക്ക സ്ഥാപനങ്ങള്‍ക്കും സ്വന്തം നിലയില്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കാഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇവ പ്രൈവറ്റ ്കമ്പനികള്‍ക്ക് ഈ പ്രക്രിയ ഔട്ട് സോഴ്‌സിന് കൊടുക്കാന്‍ നിര്‍ബന്ധിതരായത്.

Other News in this category



4malayalees Recommends