ഇംഗ്ലണ്ടില്‍ സര്‍ക്കാര്‍ പ്രവചിച്ചതിനേക്കാള്‍ അപകടകരവുമായ അവസ്ഥയില്‍ കോവിഡ് 19 പടരുന്നു; രോഗം വ്യാപിക്കുന്നത് കണക്ക് കൂട്ടിയതിനേക്കാള്‍ നാലരിട്ടി വേഗതയില്‍; ഒക്ടോബര്‍ മധ്യത്തില്‍ പ്രതിദിനം 43,000ത്തിനും 74,000ത്തിനും ഇടയില്‍ പേരെ രോഗം ബാധിച്ചു

ഇംഗ്ലണ്ടില്‍  സര്‍ക്കാര്‍ പ്രവചിച്ചതിനേക്കാള്‍ അപകടകരവുമായ അവസ്ഥയില്‍ കോവിഡ് 19 പടരുന്നു; രോഗം വ്യാപിക്കുന്നത് കണക്ക് കൂട്ടിയതിനേക്കാള്‍ നാലരിട്ടി വേഗതയില്‍; ഒക്ടോബര്‍ മധ്യത്തില്‍ പ്രതിദിനം 43,000ത്തിനും 74,000ത്തിനും ഇടയില്‍ പേരെ രോഗം ബാധിച്ചു
ഇംഗ്ലണ്ടില്‍ സര്‍ക്കാര്‍ പ്രവചിച്ചതിനേക്കാള്‍ മോശവും അപകടകരവുമായ അവസ്ഥയില്‍ കോവിഡ് 19 പടര്‍ന്ന് പിടിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പ്രവചിച്ചതിനേക്കാള്‍ വളരെയേറെ വേഗത്തിലാണ് മഹാമാരി പടര്‍ന്ന് പിടിച്ച് കൊണ്ടിരിക്കുന്നതെന്ന് വെളിപ്പെടുത്തുന്ന രേഖ പുറത്ത് വന്നു. നേരത്തെ പ്രതീക്ഷിച്ചതിനേക്കാള്‍ നാലിരട്ടി വേഗതയിലാണ് ഇംഗ്ലണ്ടില്‍ നിലവില്‍ രോഗം വ്യാപിക്കുന്നതെന്നാണ് സയന്റിഫിക്ക് അഡൈ്വസറി ഗ്രൂപ്പ് ഫോര്‍ എമര്‍ജന്‍സീസ് (സാജ്) മുന്നറിയിപ്പേകുന്നത്.

വരാനിരിക്കുന്ന മാസങ്ങളിലെ കോവിഡ് പ്രതിസന്ധിയെ വിശേഷിപ്പിക്കുന്നതിനും നേരിടുന്നതിനുമായി ' റീസണബിള്‍ വേസ്റ്റ് കേസ് സെനാരിയോ' എന്ന പദമായിരുന്നു ഒഫീഷ്യലുകള്‍ പ്രയോഗിച്ചിരുന്നത്. ഇതിനനുസരിച്ച് മഹാമാരിയെ നേരിടുന്നതിനുള്ള പദ്ധതിയും എന്‍എച്ച്എസ് ആവിഷ്‌കരിച്ചിരുന്നു. എന്നാല്‍ ഈ തയ്യാറെടുപ്പിനെ കവച്ച് വയ്ക്കുന്ന രീതിയിലാണ് നിലവില്‍ ഇംഗ്ലണ്ടില്‍ മഹാമാരി പടര്‍ന്ന് പിടിച്ച് കൊണ്ടിരിക്കുന്നതെന്ന് പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.

വിന്ററില്‍ 85,000 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിക്കുമെന്നാണ് വിദഗ്ധര്‍ പ്രവചിച്ചിരുന്നത്. ഇതൊഴിവാക്കാനുള്ള കടുത്ത നടപടികള്‍ അധികൃതര്‍ സ്വീകരിച്ച് വരവേയാണ് രോഗം അതിനേക്കാള്‍ വേഗത്തില്‍ പടരാന്‍ തുടങ്ങിയിരിക്കുന്നത്. നേരത്തെ കണക്ക് കൂട്ടിയതിനേക്കാള്‍ നാലിരട്ടി വേഗതയിലും അപകടം വിതയ്ക്കുന്ന തോതിലുമാണ് നിലവില്‍ രോഗം പകരുന്നതെന്നാണ് ഒക്ടോബര്‍ 14ന്റെ തിയതി വച്ച് സാജ് പുറത്തിറക്കിയിരിക്കുന്നതും ഇന്നലെ പ്രസിദ്ധീകരിച്ചിരിക്കുന്നതുമായ ഒരു രേഖ എടുത്ത് കാട്ടുന്നത്.

ഈ മാസം മധ്യത്തോടെ 43,000ത്തിനും 74,000ത്തിനും ഇടയില്‍ പേരെ രോഗം ഇംഗ്ലണ്ടില്‍ ഓരോ ദിവസവും ബാധിച്ചിട്ടുണ്ടെന്നാണീ രേഖ വെളിപ്പെടുത്തുന്നത്. നേരത്തെ മുന്നറിയിപ്പേകിയ ' റീസണബിള്‍ വേസ്റ്റ് കേസ് സെനാരിയോ' വിനേക്കാള്‍ മുകളിലേക്ക് കാര്യങ്ങളെത്തിക്കുന്ന വിധത്തിലാണീ രോഗപ്പകര്‍ച്ചയെന്നാണ് സാജിലെ സയന്റിസ്റ്റുകള്‍ മുന്നറിയിപ്പേകുന്നത്. അതിനാല്‍ രോഗത്തെ പിടിച്ച് കെട്ടുന്നതിനായി നിലവിലെ തയ്യാറെടുപ്പുകള്‍ മതിയാവില്ലെന്നും അവര്‍ മുന്നറിയിപ്പേകുന്നു.

Other News in this category4malayalees Recommends