അന്ന് അമാവാസിയായത് കൊണ്ടാണ് നസീര്‍സാര്‍ പൈസ തരാതിരുന്നത് ; സിനിമാ ലോകത്തെ ചില വിശ്വാസങ്ങളെ കുറിച്ച് മണിയന്‍പിള്ള രാജു

അന്ന് അമാവാസിയായത് കൊണ്ടാണ് നസീര്‍സാര്‍ പൈസ തരാതിരുന്നത് ; സിനിമാ ലോകത്തെ ചില വിശ്വാസങ്ങളെ കുറിച്ച് മണിയന്‍പിള്ള രാജു
സിനിമാലോകത്ത് ശുഭ അശുഭ ദിനങ്ങളെക്കുറിച്ച് വിശ്വാസമുളളവര്‍ ധാരാളമുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് മണിയന്‍ പിള്ള രാജു. താന്‍ ചെയ്യാന്‍ പോകുന്ന സിനിമയുടെ തിരക്കഥയ്ക്ക് ശ്രീനിവാസന് പ്രേം നസീര്‍ പറഞ്ഞ ദിവസം അഡ്വാന്‍സ് നല്‍കാതിരുന്നതിന്റെ കാരണം അത്തമൊരു വിശ്വാസമായിരുന്നുവെന്നു തുറന്നു പറയുകയാണ് നടന്‍ മണിയന്‍പിള്ള രാജു.

നസീര്‍ സാര്‍ ഒരിക്കല്‍ എന്നോടും ശ്രീനിവാസനോടും പറഞ്ഞു. 'ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു' മോഹന്‍ലാല്‍ എനിക്ക് ഡേറ്റ് നല്‍കിയിട്ടുണ്ട്. അത് കൊണ്ട് ശ്രീനിവാസന്‍ അതിന് തിരക്കഥ എഴുതണമെന്ന്. 'കാശ്മീര്‍ ടു കന്യാകുമാരി വരെ' എന്നൊരു സിനിമ. അങ്ങനെ ശ്രീനി തിരക്കഥയെഴുതാമെന്ന് സമ്മതിച്ചു. അങ്ങനെ ഞങ്ങള്‍ നസീര്‍ തരാന്‍ പോകുന്ന അഡ്വാന്‍സ് ക്യാഷിനായി വെയിറ്റ് ചെയ്തു. അന്ന് 25000 രൂപ വലിയ ഒരു തുകയാണ്. പക്ഷേ ഞങ്ങള്‍ പ്രതീക്ഷിച്ച ദിവസം നസീര്‍ സാര്‍ ക്യാഷ് നല്‍കിയില്ല. പിന്നെയാണ് ഞങ്ങള്‍ അറിയുന്നത് തരാമെന്ന് പറഞ്ഞ ദിവസം അമാവാസിയായത് കൊണ്ടാണ് നസീര്‍ സാര്‍ പൈസ തരാതിരുന്നതെന്ന്. അങ്ങനെയുള്ള കാര്യത്തിലൊക്കെ നസീര്‍ സാറിന് വലിയ വിശ്വാസമായിരുന്നു'.Other News in this category4malayalees Recommends