യുകെയില്‍ കോവിഡ് പ്രതിസന്ധിയില്‍ പിന്തുണയേകാനുള്ള സര്‍ക്കാര്‍ സപ്പോര്‍ട്ട് സ്‌കീമുകള്‍ അവസാനിപ്പിക്കുന്നതോടെ നിരവധി പേരുടെ ജീവിതം വഴിമുട്ടും; മില്യണ്‍ കണക്കിന് പേര്‍ക്ക് പണി പോകും; 1.6 മില്യണ്‍ കുടുംബങ്ങള്‍ മോര്‍ട്ട്‌ഗേജ് അടക്കാന്‍ ബുദ്ധിമുട്ടും

യുകെയില്‍ കോവിഡ് പ്രതിസന്ധിയില്‍ പിന്തുണയേകാനുള്ള സര്‍ക്കാര്‍ സപ്പോര്‍ട്ട് സ്‌കീമുകള്‍ അവസാനിപ്പിക്കുന്നതോടെ നിരവധി പേരുടെ ജീവിതം വഴിമുട്ടും; മില്യണ്‍ കണക്കിന് പേര്‍ക്ക് പണി പോകും;  1.6 മില്യണ്‍ കുടുംബങ്ങള്‍ മോര്‍ട്ട്‌ഗേജ് അടക്കാന്‍ ബുദ്ധിമുട്ടും

യുകെയില്‍ കോവിഡ് പ്രതിസന്ധിയില്‍ ജനങ്ങളെ പിന്തുണയ്ക്കുന്നതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന വിവിധ സപ്പോര്‍ട്ട് സ്‌കീമുകള്‍ അവസാനിപ്പിക്കുന്നതോടെ മില്യണ്‍ കണക്കിന് പേരുടെ ജീവിതം വഴിമുട്ടുമെന്ന ഞെട്ടിപ്പിക്കുന്ന പ്രവചനം പുറത്ത് വന്നു. വിദഗ്ധ സമിതികളും പൊളിറ്റിക്കല്‍ ഗ്രൂപ്പുകളുമാണ് ഞെട്ടിപ്പിക്കുന്ന ഈ പ്രവചനവുമായി മുന്നോട്ട് വന്നിരിക്കുന്നത്.


കോവിഡ് കാലത്ത് ജനത്തെ പിന്തുണക്കുന്നതിനായി സര്‍ക്കാര്‍ പ്രദാനം ചെയ്തിരുന്ന മോര്‍ട്ട്‌ഗേജ് ഹോളിഡേസും ജോബ് ഫര്‍ലോസ്‌കീമുകളും ഇന്ന് അവസാനിക്കാന്‍ പോകുകയാണെന്നിരിക്കെ യാണ് ഈ ഞെട്ടിപ്പിക്കുന്ന മുന്നറിയിപ്പ് പുറത്ത് വന്നിരിക്കുന്നത്. ഇവയ് പകരം പുതിയ സപ്പോര്‍ട്ട് സ്‌കീമുകള്‍ സര്‍ക്കാര്‍ ആരംഭിക്കുന്നുണ്ടെങ്കിലും നിലവിലെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറി ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ ഇവയൊന്നും പര്യാപ്തമായി വര്‍ത്തിക്കില്ലെന്ന ആശങ്കയാണ് ശക്തമായിരിക്കുന്നത്.

പുതുതായി ആരംഭിക്കുന്ന സപ്പോര്‍ട്ട് സ്‌കീമുകളും വര്‍ധിച്ച തോതിലുള്ള ആവശ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ വന്‍ വിടവുകളുണ്ടെന്നാണ് നിരവധി സംഘടനകളും ചാരിറ്റികളും കടുത്ത മുന്നറിയിപ്പേകിയിരിക്കുന്നത്.കോവിഡ് പ്രതിസന്ധിയില്‍ നിന്നും കൈപിടിച്ച് കയറ്റുന്നതിനായി വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി നിരവധി ഉദാരമായ സപ്പോര്‍ട്ട് സ്‌കീമുകള്‍ പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ടെന്നും അതിനാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് ട്രഷറി പറയുന്നത്.

മോര്‍ട്ട്‌ഗേജ് ഹോളിഡേ സ്‌കീം അവസാനിക്കുന്നതോടെ അടുത്ത മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ തങ്ങള്‍ മോര്‍ട്ട്‌ഗേജ് തിരിച്ചടവ് വീണ്ടും ആരംഭിക്കാന്‍ നിര്‍ബന്ധിതരാകുമെന്ന ആശങ്കയിലാണ് 1.6 മില്യണ്‍ കുടുംബങ്ങള്‍ ആശങ്കപ്പെടുന്നതെന്നാണ് ജോസഫ് റൗണ്‍ട്രീ ഫൗണ്ടേഷന്‍ എടുത്ത് കാട്ടുന്നത്. മോര്‍ട്ട്‌ഗേജ് ഹോള്‍ഡര്‍മാരില്‍ അഞ്ചിലൊന്ന്‌പേരാണ് ഇത്തരം ഭീതിയിലായിരിക്കുന്നത്. കുറഞ്ഞ വരുമാനമുള്ള മോര്‍ട്ട്‌ഗേജ് ഹോള്‍ഡര്‍മാര്‍ കടുത്ത ദാരിദ്ര്യത്തിലേ ക്ക് കൂപ്പ് കുത്തുന്നതിന് ഇതിടയാക്കുമെന്നാണ് ഈ പോവര്‍ട്ടി കാംപയിന്‍ ചാരിറ്റി പ്രവചിക്കുന്നത്. അതു പോലെ ഉദാരമായ ജോബ് ഫര്‍ലോ സ്‌കീമുകള്‍ അവസാനിക്കുന്നതോടെ മില്യണ്‍ കണക്കിന് പേരുടെ ജോലികള്‍ക്ക് ഭീഷണി നേരിടുമെന്ന് വിവിധ ചാരിറ്റികളും സംഘടനകളും മുന്നറിയിപ്പേകുന്നു.

Other News in this category4malayalees Recommends