യുകെയില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് കര്‍ക്കശമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും;യുകെയിലാകമാനം പൊതുവായ നിയന്ത്രണങ്ങളും നിയമങ്ങളും ഏര്‍പ്പെടുത്താന്‍ അടിയന്തിര യോഗം ചേര്‍ന്നേക്കും; ക്രിസ്മസ് ആഘോഷ നിയന്ത്രണങ്ങള്‍ക്ക് പൊതു സമീപനം വേണമെന്ന് ആവശ്യം

യുകെയില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് കര്‍ക്കശമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും;യുകെയിലാകമാനം പൊതുവായ നിയന്ത്രണങ്ങളും നിയമങ്ങളും ഏര്‍പ്പെടുത്താന്‍ അടിയന്തിര യോഗം ചേര്‍ന്നേക്കും; ക്രിസ്മസ് ആഘോഷ നിയന്ത്രണങ്ങള്‍ക്ക് പൊതു സമീപനം വേണമെന്ന് ആവശ്യം
യുകെയില്‍ കോവിഡ് രണ്ടാം തരംഗം പ്രതീക്ഷിച്ചതിനേക്കാള്‍ ഭീകരമായി പടര്‍ന്ന് പിടിക്കുന്നതിനാല്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് കര്‍ക്കശമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെ ടുത്തിയേക്കു മെന്ന് സൂ ന. ഇത് സംബന്ധിച്ച ഗൗരവകരമായ ആലോചനകള്‍ നടത്താനായി നിര്‍ണായകമായ യോഗങ്ങള്‍ നടക്കാന്‍ സാധ്യതയേറെയാണെന്ന് വെളിപ്പെടുത്തി വെല്‍ഷ് ഫസ്റ്റ് മിനിസ്റ്ററായ മാര്‍ക്ക് ഡ്രാക്ക്‌ഫോര്‍ഡ് രംഗത്തെത്തിയിട്ടുമുണ്ട്.

ക്രിസ്മസ് നിയന്ത്രണങ്ങളില്‍ യുകെയിലാകമാനം പൊതുവായ സമീപനം നടപ്പിലാക്കുന്നതിനായി ഒരു യോഗം വിളിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് മാര്‍ക്ക് വെളിപ്പെടുത്തുന്നത്. ഇതിനായി ഹോം കണ്‍ട്രികളിലെ നേതാക്കന്‍മാര്‍ ഒരു മേശക്ക് ചുറ്റുമിരുന്ന് ചര്‍ച്ചകള്‍ നടത്തി ഇത് സംബന്ധിച്ച ഐഡികള്‍ പങ്കിടേണ്ടിയിരിക്കുന്നുവെന്നും മാര്‍ക്ക് നിര്‍ദേശിക്കുന്നു. ക്രിസ്മസ് ആഘോഷങ്ങള്‍ നിയന്ത്രിക്കുന്നതിനായി എന്തൊക്കെ നിയമങ്ങളായിരിക്കും രാജ്യത്ത് നടപ്പിലാക്കുകയെന്ന് ആഴ്ച തീരുമാ നി ച്ചേക്കുമെന്നാണ് എന്‍വയോണ്‍മെന്റ് സെക്രട്ടറി ജോര്‍ജ് യൂസ്റ്റിസ് പറയുന്നത്.

പുതിയ നിയമങ്ങള്‍ നിലവില്‍ വന്നാല്‍ സാധാരണ ചെയ്യുന്നത് പോലെ കുറേപ്പേര്‍ക്ക് കൂട്ടം ചേര്‍ന്ന് ക്രിസ്മസ് ആഘോഷിക്കാനാവില്ലെന്ന സൂചനയും അദ്ദേഹം നല്‍കുന്നുണ്ട്. ഇത്തരത്തില്‍ രാജ്യമാകമാനം ഏകീകൃത ക്രിസ്മസ് മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നതിനായി ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ്,നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലെ നേതാക്കന്‍മാര്‍ പങ്കെടുക്കുന്ന ഫോര്‍ നാഷന്‍സ് സമ്മിറ്റ് വിളിച്ച് കൂട്ടി ധാരണയിലെത്തണമെന്നാണ് ലിബറല്‍ ഡെമോക്രാറ്റുകളും അലയന്‍സ് പാര്‍ട്ടി ഓഫ് നോര്‍ത്തേണ്‍ അയര്‍ലണ്ടും ആവശ്യപ്പെട്ടിരിക്കുന്നത്.

ഇംഗ്ലണ്ടില്‍ ക്രിസ്മസ് കാലത്ത് കോവിഡ് നിയമങ്ങള്‍ കര്‍ക്കശമായി പാലിക്കുന്നുണ്ടെന്നും കൂട്ടായ്മകള്‍ പരിമിതപ്പെടുത്തുന്നുണ്ടെന്നും ഉറപ്പാക്കേണ്ടുന്ന ബാധ്യത ബോറിസ് ജോണ്‍സന്‍ സര്‍ക്കാരിനാണ്. ഇതേ തരത്തിലുള്ള ക്രിസ്മസ് ആഘോഷ നിയന്ത്രണ നിയമങ്ങള്‍ നടപ്പിലാക്കാന്‍ സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലെ സര്‍ക്കാരുകളും തിരക്കിട്ട ആലോചനകള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഇവയെയെല്ലാം ഏകീകരിച്ച് യുകെയിലാകമാനം പൊതുവായ നിയമങ്ങളും നിയന്ത്രണങ്ങളും നടപ്പിലാക്കണമെന്ന നിര്‍ദേശമാണ് നിലവില്‍ ശക്തമായിരിക്കുന്നത്.


Other News in this category4malayalees Recommends