ബ്രിട്ടനിലെ നാലില്‍ മൂന്ന് പേരും കോവിഡ് പിടിപെടുന്നതിനേക്കാള്‍ ഭയപ്പെടുന്നത് കര്‍ക്കശമായ ലോക്ക്ഡൗണിനെ; ലോക്ക്ഡൗണിനെച്ചൊല്ലി ഏറെ ആശങ്കപ്പെടുന്നത് യുവജനങ്ങള്‍; ലോക്ക്ഡൗണില്‍ അത്യാവശ്യ സര്‍വീസുകള്‍ മുടങ്ങുമെന്ന ഭയത്തില്‍ പെന്‍ഷനര്‍മാരും

ബ്രിട്ടനിലെ നാലില്‍ മൂന്ന് പേരും കോവിഡ് പിടിപെടുന്നതിനേക്കാള്‍ ഭയപ്പെടുന്നത് കര്‍ക്കശമായ ലോക്ക്ഡൗണിനെ; ലോക്ക്ഡൗണിനെച്ചൊല്ലി ഏറെ ആശങ്കപ്പെടുന്നത് യുവജനങ്ങള്‍; ലോക്ക്ഡൗണില്‍ അത്യാവശ്യ സര്‍വീസുകള്‍ മുടങ്ങുമെന്ന ഭയത്തില്‍ പെന്‍ഷനര്‍മാരും
ബ്രിട്ടനിലെ നാലില്‍ മൂന്ന് പേരും കോവിഡ് പിടിപെടുന്നതിനേക്കാള്‍ ഭയപ്പെടുന്നത് കര്‍ക്കശമായ ലോക്ക്ഡൗണിനെയാണെന്ന വിചിത്രമായ പുതിയ പോള്‍ ഫലം പുറത്ത് വന്നു. ഇത് പ്രകാരം ബ്രിട്ടനിലെ നാലില്‍ മൂന്ന് പേരും കര്‍ക്കശമായ ലോക്ക്ഡൗണിന്റെ പ്രത്യാഘതങ്ങളെക്കുറിച്ച് കോവിഡ് പിടിപെടുന്നതിനേക്കാള്‍ ആശങ്കാകുലരാണെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. റിക്കവറി ഗ്രൂപ്പ് 2000 പേരെ ഭാഗഭാക്കാക്കി നടത്തിയ നിര്‍ണായകമായ പോളിലൂടെയാണ് ഇക്കാര്യം വെളിപ്പെട്ടിരിക്കുന്നത്.

ലോക്ക്ഡൗണ്‍ സൃഷ്ടിക്കുന്ന മാനസികാഘാതത്തെക്കുറിച്ച് യുവജനങ്ങളാണ് ഏറ്റവും കൂടുതല്‍ ആശങ്ക പുലര്‍ത്തുന്നതെന്നും പോളിലൂടെ തെളിഞ്ഞിട്ടുണ്ട്. ലോക്ക്ഡൗണ്‍ മൂലം തങ്ങളുടെ ജോലികളും ബിസിനസുകളും ഇല്ലാതായി ജീവിതം വഴി മുട്ടുമെന്ന് ആശങ്കപ്പെടുന്നവരിലേറെയും യുവജനങ്ങളാണ്. ലോക്ക്ഡൗണുണ്ടായാല്‍ മാനസികാഘാതം രൂക്ഷമാകുമെന്ന് ഏറെ ആശങ്കപ്പെടുന്നവര്‍ സ്ത്രീകളാണെന്നും സര്‍വേയിലൂടെ വെളിപ്പെട്ടിട്ടുണ്ട്. ലോക്ക്ഡൗണുണ്ടായാല്‍ കാന്‍സര്‍ സ്‌ക്രീനിംഗ് പോലുള്ള അത്യാവശ്യ സര്‍വീസുകള്‍ മുടങ്ങുമെന്ന് മൂന്നിലൊന്ന് പെന്‍ഷനര്‍മാരും ആശങ്കപ്പെടുന്നുമുണ്ട്.

സര്‍ക്കാരിന്റെ പരിധി വിട്ട കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ പ്രചാരണം നടത്തുന്ന റിക്കവറി ഗ്രൂപ്പിന്റെ പോള്‍ ഫലത്തെ ഏറെ ഗൗരവത്തോടെയാണ് വിലയിരുത്തപ്പെടുന്നത്. ലോക്ക്ഡൗണിന്റെ കടുത്ത ആഘാതത്തെക്കുറിച്ച് ജനം കോവിഡ് പിടിപെടുന്നതിനേക്കാള്‍ ആശങ്കാകുലരാണെന്നാണ് തങ്ങളുടെ സര്‍വേയിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നതെന്നാണ് റിക്കവറി ഗ്രൂപ്പിന്റെ കോ ഫൗണ്ടറായ ജോണ്‍ ഡോബിന്‍സന്‍ പറയുന്നത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മിക്കവരിലും കടുത്ത ഭീതിയും മാനസികാഘാതവുമുണ്ടാക്കുന്നുവെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു.

എല്ലാ ഏയ്ജ് ഗ്രൂപ്പുകളിലുള്ളവരും ലോക്ക്ഡൗണിനെക്കുറിച്ചോര്‍ത്ത് കോവിഡിനേക്കാള്‍ ആശങ്കപ്പെടുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഏറെ പരിഭ്രാന്തി കൊള്ളുന്നത് യുവജനങ്ങളാണ്. ഇതിനാലാണ് ഈ വിഭാഗത്തില്‍ പെടുന്നവരിലെ ആത്മഹത്യാ നിരക്ക് ലോക്ക്ഡൗണ്‍ കാലത്ത് വര്‍ധിക്കുന്നതെന്നും റിക്കവറി ഗ്രൂപ്പ് പോളിന്റെ അടിസ്ഥാനത്തില്‍ എടുത്ത് കാട്ടുന്നു. ലോക്ക്ഡൗണിനെ തുടര്‍ന്ന് വീടുകള്‍ക്കുള്ളില്‍ അടച്ചിരിക്കുന്നത് മിക്കവരിലും കടുത്ത മാനസിഘാതമുണ്ടാക്കുന്നുവെന്നും പ്രസ്തുത പോളിലൂടെ വെളിപ്പെട്ടിട്ടുണ്ട്.

Other News in this category4malayalees Recommends