കരച്ചില്‍ നിര്‍ത്തിയില്ല, പിതാവ് നാലു വയസുകാരിയെ കഴുത്തു ഞെരിച്ച് കൊന്നു

കരച്ചില്‍ നിര്‍ത്തിയില്ല, പിതാവ് നാലു വയസുകാരിയെ കഴുത്തു ഞെരിച്ച് കൊന്നു
കരച്ചില്‍ നിര്‍ത്താത്തതിനെ തുടര്‍ന്ന് നാലു വയസുകാരിയായ മകളെ പിതാവ് കഴുത്തു ഞെരിച്ചുകൊന്നു. യുപിയിലെ ഗാസിയാബാദിലാണ് സംഭവം. കേസില്‍ 28 കാരനായ വാസുദേവ് ഗുപ്തയെന്നയാള്‍ അറസ്റ്റിലായി.

മകളുടെ മൃതദേഹവുമമായി നോയിഡയിലുള്ള ഭാര്യയെ തേടി ഓട്ടോറിക്ഷയില്‍ കറങ്ങികൊണ്ടിരിക്കേയാണ് വാസുദേവ് ഗുപ്ത അറസ്റ്റിലായത്.

സുല്‍ത്താന്‍പുര്‍ സ്വദേശിയാണ് വാസുദേവ് ഗുപ്ത. 20 ദിവസം മുമ്പ് ഭാര്യ ഉപേക്ഷിച്ചുപോയതിനെ തുടര്‍ന്ന് അസ്വസ്ഥനായിരുന്നു ഇയാള്‍. മകളുടെ കരച്ചില്‍ തടയാന്‍ കഴിയാത്തത് കൊണ്ടാണ് കൊല നടത്തിയത്. ഓട്ടോ ഡ്രൈവറാണ് ഗുപ്ത. വര്‍ഷങ്ങളായി ഖോദ കോളനിയില്‍ കുടുംബത്തോടൊപ്പം വാടക വീട്ടില്‍ താമസിക്കുകയായിരുന്നു ഗുപ്ത. ഭാര്യ നോയിഡയിലെ സ്പായിലാണ് ജോലി ചെയ്യുന്നത്. തര്‍ക്കത്തെ തുടര്‍ന്ന് മൂന്നു വയസുള്ള മകനുമായി 20 ദിവസം മുമ്പ് ഭാര്യ വീടുവിട്ടിറങ്ങി. കുട്ടിയുടെ കരച്ചില്‍ നിര്‍ത്താന്‍ പരാജയപ്പെട്ടതോടെ കൊലപ്പെടുത്തുകയായിരുന്നു.

Other News in this category



4malayalees Recommends