വിവാഹം ചെയ്യാന്‍ വേണ്ടി മാത്രം മതം മാറുന്നത് സ്വീകാര്യമല്ലെന്ന് അലഹാബാദ് ഹൈക്കോടതി

വിവാഹം ചെയ്യാന്‍ വേണ്ടി മാത്രം മതം മാറുന്നത് സ്വീകാര്യമല്ലെന്ന് അലഹാബാദ് ഹൈക്കോടതി
വിവാഹം ചെയ്യാന്‍ വേണ്ടി മാത്രം മതം മാറുന്നത് സ്വീകാര്യമല്ലെന്ന് അലഹാബാദ് ഹൈക്കോടതി. മതത്തെക്കുറിച്ച് അടിസ്ഥാനപരമായ അറിവോ വിശ്വാസമോ ഇല്ലാതെ വിവാഹത്തിനുവേണ്ടി മാത്രം മതം സ്വീകരിക്കുന്നത് സാധുവല്ലെന്ന് കോടതി വ്യക്തമാക്കി.

പോലീസ് സംരക്ഷണം തേടി ദമ്പതികള്‍ നല്‍കിയ ഹര്‍ജി തള്ളിയാണ് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി ഇക്കാര്യം വ്യക്തമാക്കിയത്. ഒരുമാസം മുന്‍പ് ഹിന്ദു മതത്തിലേക്കു പരിവര്‍ത്തനം ചെയ്ത മുസ്ലിം യുവതി ഹിന്ദു യുവാവിനെ വിവാഹം ചെയ്തു.

എന്നാല്‍ വിവാഹത്തില്‍ വീട്ടുകാരുടെ എതിര്‍പ്പ് ഉയര്‍ന്നു. തുടര്‍ന്ന് പോലീസ് സംരക്ഷണം തേടി ദമ്പതികള്‍ കോടതിയെ സമീപിക്കുകയായിരുന്നു. വിവാഹത്തിനുവേണ്ടി മാത്രമാണ് മതംമാറ്റമെന്നു നീരീക്ഷിച്ച കോടതി, ഇതേ വിഷയത്തില്‍ 2014ല്‍ ഇതേ കോടതിയിലുണ്ടായ വിധിന്യായം പരാമര്‍ശിക്കുകയും ചെയ്തു.

ഹിന്ദുമതത്തില്‍ നിന്ന് ഇസ്ലാം മതം സ്വീകരിച്ചു വിവാഹിതയായ യുവതി സംരക്ഷണം ആവശ്യപ്പെട്ട കേസായിരുന്നു അത്. മതത്തെക്കുറിച്ച് അടിസ്ഥാനപരമായ അറിവോ വിശ്വാസമോ ഇല്ലാതെ വിവാഹത്തിനുവേണ്ടി മാത്രം സ്വീകരിക്കുന്നത് സാധുവല്ലെന്നായിരുന്നു അന്നത്തെ കോടതി വിധി.

Other News in this category4malayalees Recommends