അച്ഛനായ സന്തോഷം പങ്കുവച്ച് നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍

അച്ഛനായ സന്തോഷം പങ്കുവച്ച് നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍
നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ അച്ഛനായി. കുഞ്ഞ് പിറന്ന സന്തോഷം താരം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു. കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് വിഷ്ണു കുറിച്ചതിങ്ങനെ 'ഒരു ആണ്‍കുട്ടിയും അമ്മയും അച്ഛനും പിറവി കൊണ്ടിരിക്കുന്നു'.

ഭാര്യയോട് നന്ദി പറയാനും വിഷ്ണു മറന്നില്ല. ഒരുപാട് വേദനയിലൂടെയും സമ്മര്‍ദത്തിലൂടെയും കടന്നു പോയതിന് നന്ദി എന്നാണ് വിഷ്ണു കുറിച്ചത്.

കട്ടപ്പനയിലെ ഋത്വിക്ക് റോഷന്‍ എന്ന സിനിമയിലൂടെയാണ് വിഷ്ണു മലയാള സിനിമയില്‍ ശ്രദ്ധേയനായി മാറിയത്. എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. അമര്‍ അക്ബര്‍ അന്തോണി, ശിക്കാരി ശംഭു, വികടകുമാരന്‍, ഒരു യമണ്ടന്‍ പ്രേമകഥ, നീയും ഞാനും, നിത്യഹരിതനായകന്‍, ബിഗ് ബ്രദര്‍ തുടങ്ങിയ ചിത്രങ്ങളിലും വിഷ്ണു അഭിനയിച്ചിട്ടുണ്ട്. നടന്‍ മാത്രമല്ല, തിരക്കഥാകൃത്ത് കൂടിയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍.

Other News in this category4malayalees Recommends