ഡോ. ബോബി ചെമ്മണൂര്‍ ടാബ്‌ലെറ്റുകള്‍ നല്‍കി ; ജയിലില്‍ കഴിയുന്നവര്‍ക്ക് ഇനി വീട്ടുകാരെ കാണാം

ഡോ. ബോബി ചെമ്മണൂര്‍ ടാബ്‌ലെറ്റുകള്‍ നല്‍കി ; ജയിലില്‍ കഴിയുന്നവര്‍ക്ക് ഇനി വീട്ടുകാരെ കാണാം
വടകര: ജയിലില്‍ കഴിയുന്നവര്‍ക്ക് വീട്ടുകാരുമായി സംവദിക്കാന്‍ ഓണ്‍ലൈന്‍ സൗകര്യമൊരുക്കി ഡോ. ബോബി ചെമ്മണൂര്‍. കോവിഡ് 19 രോഗബാധയുടെ സാഹചര്യത്തില്‍ ജയിലുകളില്‍ കഴിയുന്ന അന്തേവാസികള്‍ക്ക് അവരുടെ ബന്ധുക്കളുമായി നേരില്‍ കൂടിക്കാഴ്ച നടത്തുവാനും കേസ് സംബന്ധവും കുടുംബ സംബന്ധവുമായ കാര്യങ്ങള്‍ യാതൊന്നുംതന്നെ നിര്‍വ്വഹിക്കുവാനും സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. കുറ്റാരോപിതരായി ജയിലില്‍ കഴിയുന്നവര്‍ക്ക് ബന്ധുക്കളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ബഹു. സുപ്രീം കോടതി ഇ മുലാക്കാത്ത് സഹായത്തോടെ വീഡിയോകോള്‍ വഴി ഇതിനുള്ള സൗകര്യമൊരുക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് ജയില്‍ വകുപ്പ് മേധാവി റിഷിരാജ് സിംഗ് പദ്ധതി എത്രയും പെട്ടെന്ന് നടപ്പില്‍ വരുത്താനും ഇതിനാവശ്യമായ ടാബ് ലെറ്റോ ലാപ് ടോപ്പോ സന്നദ്ധ സംഘടനകളില്‍ നിന്നും മറ്റും സംഭാവനയായി സ്വീകരിക്കുവാനും നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് ജയിലുകളിലേക്കായി ഡോ. ബോബി ചെമ്മണൂര്‍ ടാബ്‌ലെറ്റുകള്‍ നല്‍കിയത്. ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് വടകര ഷോറൂം മാനേജര്‍ ജിതേഷ് വടകര സബ്ജയില്‍ സൂപ്രണ്ട് ജിജേഷ് ഇ. വി. ക്ക് കൈമാറി. ചടങ്ങില്‍ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ ശ്രീ. വിജീഷ് കുമാര്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരായ ശ്രീ ഷാര്‍വിന്‍, ശ്രീ സുബിന്‍ ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Other News in this category4malayalees Recommends