ക്യാന്‍സര്‍ ചികിത്‌സയിലായിരുന്ന രണ്ടു വീട്ടമ്മമാരുടെ മരണം ഒരേ ദിവസം ; ബര്‍മിങ്ഹാമില്‍ ജയ്‌സമ്മ ടോമിയും ഗ്ലാസ്‌ഗോയില്‍ ജെയിന്‍ ഫിലിപ്പും ചികിത്സയിലിരിക്കേ മരണത്തിന് കീഴടങ്ങി

ക്യാന്‍സര്‍ ചികിത്‌സയിലായിരുന്ന രണ്ടു വീട്ടമ്മമാരുടെ മരണം ഒരേ ദിവസം ; ബര്‍മിങ്ഹാമില്‍ ജയ്‌സമ്മ ടോമിയും ഗ്ലാസ്‌ഗോയില്‍ ജെയിന്‍ ഫിലിപ്പും ചികിത്സയിലിരിക്കേ മരണത്തിന് കീഴടങ്ങി
ക്യാന്‍സര്‍ രണ്ട് വീട്ടമ്മമാരുടെ കൂടി ജീവനെടുത്തു. യുകെ മലയാളികള്‍ക്ക് വേദനയാകുകയാണ് ഒരേ ദിവസം നടന്ന രണ്ടു മരണങ്ങള്‍. എഡിങ്ടണില്‍ ജയ്‌സമ്മ ടോമിയും ഗ്ലാസ്‌ഗോയില്‍ ജെയിനുമാണ് ക്യാന്‍സര്‍ ചികിത്സയ്ക്കിടെ മരിച്ചത്.

കോട്ടയം ഞീഴൂര്‍ സ്വദേശിയായ തടത്തില്‍ ഫിലിപ്പിന്റെ ഭാര്യയാണ് ഗ്ലാസ്‌ഗോയില്‍ മരിച്ച ജെയ്ന്‍ ഫിലിപ്പ്. സാധാരണ ജീവിതം നയിച്ചുവരവേ ക്യാന്‍സര്‍ രോഗം തിരിച്ചറിഞ്ഞത്. രോഗം മനസിലാക്കി ചികിത്സ തുടങ്ങിയെങ്കിലും സമയം വൈകി പോയി. മൂന്നു മാസം ആയപ്പോഴേക്കും ജെയ്‌ന്റെ ജീവന്‍ നഷ്ടമായി. ഫിലിപ്പും ജെയ്‌നും കുറേ കാലങ്ങളായി ഗ്ലാസ്‌ഗോയില്‍ താമസിച്ചുവരികയാണ്. പ്രദേശവാസികള്‍ക്കെല്ലാം സുപരിചിതരാണ് ഈ കുടുംബം. ജോബിന്‍ ഫിലിപ്പ്, ജോയല്‍ ഫിലിപ്പ് എന്നിവരാണ് മക്കള്‍

കുടുംബത്തെ എങ്ങനെ ആശ്വസിപ്പിക്കുമെന്ന ആശങ്കയിലാണ് ഏവരും. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കുടുംബത്തെ സമാധാനിപ്പിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഏവരും.

രോഗം ഗുരുതരമായതിനാല്‍ യുഎസ് ഉള്‍പ്പെടെ സ്ഥലങ്ങളില്‍ നിന്നു അടുത്ത ബന്ധുക്കള്‍ കുടുംബത്തിനൊപ്പമുണ്ടായിരുന്നു. ഇത് വലിയൊരു ആശ്വാസവുമായി.ജെയിന്റെ സംസ്‌കാര ചടങ്ങുകള്‍ യുകെയില്‍ തന്നെ നടത്താനാണ് തീരുമാനം.

തൊട്ടു പിന്നാലെയാണ് ബര്‍മ്മിങ്ഹാമില്‍ നിന്ന് ജെയ്‌സമ്മയുടെ മരണ വാര്‍ത്ത വന്നത്.ആശുപത്രിയില്‍ ക്യാന്‍സര്‍ ചികിത്സയിലായിരുന്നു. ഏക മകന്‍ അലനേയും ഭര്‍ത്താവ് ടോമിയേയും ഒറ്റയ്ക്കാക്കിയാണ് ജെയ്‌സമ്മ യാത്രയായത്. അടുത്ത സുഹൃത്തുക്കള്‍ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ കൂടെയുണ്ട്.

ബര്‍മിങ്ഹാമിലെ മലയാളി കുടുംബങ്ങള്‍ക്ക് ഈ കുടുംബവുമായി ഏറെ അടുപ്പമുണ്ട്. ഏവര്‍ക്കും പ്രിയങ്കരിയായ ജെയ്‌സമ്മയുടെ വിയോഗം എല്ലാവേേരയും വേദനിപ്പിച്ചിരിക്കുകയാണ്.

പരേതരുടെ വിയോഗത്തില്‍ 4മലയാളീസും ആഗാധമായ ദുഖം രേഖപ്പെടുത്തുന്നു.

Other News in this category4malayalees Recommends