അലാവുദ്ദീന്റെ അത്ഭുത വിളക്കാണെന്ന് പറഞ്ഞ് ഡോക്ടറില്‍ നിന്ന് 2.5 കോടി രൂപ തട്ടിയ രണ്ടു പേര്‍ അറസ്റ്റില്‍

അലാവുദ്ദീന്റെ അത്ഭുത വിളക്കാണെന്ന് പറഞ്ഞ് ഡോക്ടറില്‍ നിന്ന് 2.5 കോടി രൂപ തട്ടിയ രണ്ടു പേര്‍ അറസ്റ്റില്‍
അലാവുദ്ദീന്റെ അത്ഭുത വിളക്കാണെന്ന് പറഞ്ഞ് ഡോക്ടറില്‍ നിന്ന് 2.5 കോടി രൂപ തട്ടിയ രണ്ടു പേര്‍ അറസ്റ്റിലായി. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. ഇക്രമുദ്ദീന്‍, അനീസ് എന്നിവരാണ് അറസ്റ്റിലായത്.

ഡോക്ടര്‍ ലാ ഖാന്‍ പരാതി നല്‍കിയതോടെയാണ് തട്ടിപ്പ് പുറത്ത് വന്നത്. അലാവുദ്ദീന്റെ അത്ഭുത വിളക്കാണെന്ന് പറഞ്ഞ് തനിക്ക് നല്‍കിയ വിളക്കില്‍ നിന്ന് ജിന്ന് വരുന്നില്ലെന്ന് കാട്ടിയാണ് പരാതി നല്‍കിയത്.

പ്രതികളുടെ അമ്മയെന്ന് പരിചയപ്പെടുത്തിയ സ്ത്രീയെ താന്‍ ഒരു മാസത്തോളം ചികിത്സിച്ചിരുന്നെന്നും ഇവര്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് മാന്ത്രിക ശക്തിയുണ്ടെന്ന് വിശ്വസിപ്പിച്ച ബാബയെ കാണാന്‍ പോവുകയായിരുന്നെന്നും ഡോക്ടറുടെ പരാതിയില്‍ പറയുന്നു.

അത്ഭുത വിളക്ക് സമ്പത്തും ആരോഗ്യവും നല്ല ഭാവിയും കൊണ്ടുവന്ന് തരുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. ഒരിക്കല്‍ ബാബയെ കാണാന്‍ പോയപ്പോള്‍ അലാവുദ്ദീന്‍ തന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടെന്നും ഡോക്ടര്‍ പറയുന്നു.

പ്രതികള്‍ നിരവധി വീടുകളില്‍ മന്ത്രവാദത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തിയിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.

Other News in this category4malayalees Recommends