യുഎസില്‍ കോവിഡ് ഏറ്റവും രൂക്ഷമാകാന്‍ കാരണം ഡോക്ടര്‍മാരുടെ പിടിപ്പ് കേടെന്ന് ട്രംപ്; ചില സ്റ്റേറ്റുകളിലെ കോവിഡ് പകര്‍ച്ച ഊതിപ്പെരുപ്പിച്ച് ഡോക്ടര്‍മാര്‍ പണം തട്ടുന്നുവെന്ന് പ്രസിഡന്റ്; രാജ്യത്തെ കോവിഡ് ബാധ തെരഞ്ഞെടുപ്പില്‍ നിര്‍ണായക വിഷയമാകുന്നു

യുഎസില്‍ കോവിഡ് ഏറ്റവും രൂക്ഷമാകാന്‍ കാരണം ഡോക്ടര്‍മാരുടെ പിടിപ്പ് കേടെന്ന് ട്രംപ്;  ചില സ്റ്റേറ്റുകളിലെ കോവിഡ് പകര്‍ച്ച ഊതിപ്പെരുപ്പിച്ച് ഡോക്ടര്‍മാര്‍ പണം തട്ടുന്നുവെന്ന് പ്രസിഡന്റ്; രാജ്യത്തെ കോവിഡ് ബാധ തെരഞ്ഞെടുപ്പില്‍ നിര്‍ണായക വിഷയമാകുന്നു
ലോകത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളും കോവിഡ് മരണങ്ങളും യുഎസിലുണ്ടായതില്‍ രാജ്യത്തെ ഡോക്ടര്‍മാര്‍ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രപ് രംഗത്തെത്തി. ഡോക്ടര്‍മാരുടെ പിടിപ്പ് കേട് കാരണമാണ് കോവിഡിന്റെ പേരില്‍ യുഎസ് ലോകത്തിന് മുന്നില്‍ നാണം കെട്ടിരിക്കുന്നതെന്നാണ് ട്രംപ് ആരോപിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവേയാണ് ട്രംപ് ഡോക്ടര്‍മാരെ കുറ്റപ്പെടുത്തിയിരിക്കുന്നത്.

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ രാജ്യത്തെ കോവിഡ് ദുരന്തം മുഖ്യ വിഷയമായി ഭരണപക്ഷവും പ്രതിപക്ഷവും പ്രചാരണത്തില്‍ എടുത്തുപയോഗിക്കുന്നതിന്റെ ഭാഗമായിട്ടാണ് ട്രംപ് ഡോക്ടര്‍മാര്‍ക്കെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. മിഡ് വെസ്റ്റിലെ നിര്‍ണായകമായ ഇലക്ടോറല്‍ റീജിയണ്‍ സന്ദര്‍ശന വേളയിലാണ് ഡോക്ടര്‍മാരെ ട്രംപ് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരിക്കുന്നത്. രാജ്യം നേരിടുന്ന കോവിഡ് പ്രതിസന്ധിയില്‍ ഒരുമിച്ച് നില്‍ക്കണമെന്നും താന്‍ ജയിച്ച് അധികാരത്തിലെത്തിയാല്‍ കോവിഡിനെ കൂടുതല്‍ ഫലപ്രദമായി നേരിടുമെന്നും ട്രംപിന്റെ എതിര്‍ സ്ഥാനാര്‍ത്ഥി ഇവിടുത്തുകാര്‍ക്ക് പ്രചാരണവേളയില്‍ വാഗ്ദാനം ചെയ്തതിനെ തുടര്‍ന്നാണ് പിടിച്ച് നില്‍ക്കാനായി ട്രംപ് ഡോക്ടര്‍മാര്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നത്.

ദൈനംദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ യുഎസ് പുതിയ ലോക റെക്കോര്‍ഡ് സൃഷ്ടിച്ച ദിവസമാണ് കോവിഡ് പകര്‍ച്ചയുടെ പേരില്‍ ട്രംപ് ഡോക്ടര്‍മാരെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. രാജ്യത്തെ 17 സ്റ്റേറ്റുകളില്‍ കോവിഡ് ബാധിച്ച് ആശുപത്രികളിലെത്തുന്നവരുടെ എണ്ണം റെക്കോര്‍ഡിലെത്തിയ ദിവസമായിരുന്നു ട്രംപ് ഡോക്ടര്‍മാര്‍ക്കെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. ചില സ്‌റ്റേറ്റുകളില്‍ ഡോക്ടര്‍മാര്‍ കോവിഡ് കേസുകളുടെ എണ്ണം പെരുപ്പിച്ച് കാട്ടി പണം തട്ടാന്‍ ശ്രമിക്കുന്നുവെന്ന് വരെ ട്രംപ് കുറ്റപ്പെടുത്തിയിട്ടുണ്ട്.

Other News in this category



4malayalees Recommends