കനേഡിയന്‍ പിആര്‍ നേടുന്നതില്‍ ഇന്ത്യക്കാര്‍ പുതിയ റെക്കോര്‍ഡിട്ടു;2019ല്‍ 85,593 ഇന്ത്യക്കാര്‍ പിആര്‍ നേടി; 2017 മുതല്‍ ഇന്ത്യക്കാര്‍ ഇക്കാര്യത്തില്‍ ചൈനയെ കടത്തി വെട്ടി പ്രഥമ സ്ഥാനത്ത്; 2021ലും 2022ലും കനേഡിയന്‍ ഇന്ത്യക്കാര്‍ മേല്‍ക്കൈ നേടും

കനേഡിയന്‍ പിആര്‍ നേടുന്നതില്‍ ഇന്ത്യക്കാര്‍ പുതിയ റെക്കോര്‍ഡിട്ടു;2019ല്‍ 85,593 ഇന്ത്യക്കാര്‍ പിആര്‍ നേടി; 2017 മുതല്‍ ഇന്ത്യക്കാര്‍ ഇക്കാര്യത്തില്‍ ചൈനയെ കടത്തി വെട്ടി പ്രഥമ സ്ഥാനത്ത്; 2021ലും 2022ലും കനേഡിയന്‍  ഇന്ത്യക്കാര്‍ മേല്‍ക്കൈ നേടും
കനേഡിയന്‍ പിആര്‍ നേടുന്നതില്‍ ഇന്ത്യക്കാര്‍ പുതിയ റെക്കോര്‍ഡിട്ടുവെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം കഴിഞ്ഞ വര്‍ഷം പിആര്‍ നേടിയ ഇന്ത്യക്കാരുടെ എണ്ണം 85,593 ആണ്. ഇക്കാര്യത്തില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ നിലകൊള്ളുന്ന നാല് രാജ്യങ്ങളേക്കാള്‍ ഇന്ത്യക്കാര്‍ മുന്നിലാണെന്നതാണ് മറ്റൊരു പ്രത്യേകത. 2020ലെ ഇമിഗ്രേഷനെക്കുറിച്ചുള്ള വാര്‍ഷിക റിപ്പോര്‍ട്ട് പാര്‍ലിമെന്റിന്റെ മേശപ്പുറത്ത് വയ്ക്കവേയാണ് പുതിയ ഡാറ്റ വെളിച്ചത്ത് വന്നിരിക്കുന്നത്.

ഇത് പ്രകാരം പിആര്‍ നേടുന്നതില്‍ 2017 മുതല്‍ ഇന്ത്യക്കാര്‍ പ്രഥമ സ്ഥാനത്താണ് നിലകൊള്ളു ന്നത്. കനേഡിയന്‍ പിആര്‍ നേടുന്ന തില്‍ ചൈനക്കാര്‍ക്കുള്ള പ്രഥമസ്ഥാനം 2017 മുതല്‍ ഇന്ത്യക്കാര്‍ കൈ വശപ്പെടുത്തിയത് മുതലാണീ മുന്നേറ്റം തുടരുന്നത്. ഇക്കാര്യത്തില്‍ സമീപവര്‍ഷങ്ങളിലായി ഇന്ത്യക്കാരുടെ എണ്ണത്തില്‍ കുതിച്ച് ചാട്ടമാണുണ്ടായിക്കൊണ്ടിരിക്കുന്നത്. 2018നും 2019നും ഇടയില്‍ ഇക്കാര്യത്തില്‍ 20 ശതമാനം പെരുപ്പമാണ് ഇന്ത്യ കൈവരിച്ചിരിക്കുന്നത്.

2021-23ലെ ഇമിഗ്രേഷന്‍ ലെവല്‍ പ്ലാന്‍ കാനഡയിലെ ഇമിഗ്രേഷന്‍ മിനിസ്റ്ററായ മാര്‍കോ മെന്‍ഡിസിനോ പാര്‍ലിമെന്റില്‍ അവതരിപ്പിച്ചിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും കുടിയേറ്റം വര്‍ധിപ്പിക്കുമെന്നാണീ പ്ലാന്‍ ഉറപ്പേകുന്നത്. നേരത്തെ യുള്ള പദ്ധതി പ്രകാരം 2021ല്‍ 3,51,000 പിആറുമാരെയും 2022ല്‍ 3,61,000 പിആറുമാരെയും രാജ്യത്തെത്തിക്കുമെന്നായിരുന്നു കാനഡ പ്രഖ്യാപിച്ചിരുന്നത്. ഇത് പുതിയ പ്ലാന്‍ പ്രകാരം യഥാക്രമം 40,1000 ആയും 4,11, 000 ആയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതില്‍ 60 ശതമാനം എക്കണോമി ക്ലാസിലായി രിക്കും എത്തുകയെന്നും ഇതില്‍ ഭൂരിഭാഗം പേരും ഇന്ത്യക്കാരായിരിക്കുമെന്നും പുതിയ പ്ലാന്‍ സൂചനയേകുന്നു.


Other News in this category



4malayalees Recommends