ചികിത്സാപ്പിഴവ് മൂലം ആറാഴ്ചയോളം ഐസിയുവില്‍ ചിലവഴിക്കേണ്ടി വന്ന സ്ത്രീക്ക് രണ്ട് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി

ചികിത്സാപ്പിഴവ് മൂലം ആറാഴ്ചയോളം ഐസിയുവില്‍ ചിലവഴിക്കേണ്ടി വന്ന സ്ത്രീക്ക് രണ്ട് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി
ചികിത്സാപ്പിഴവ് മൂലം ആറാഴ്ചയോളം ഐസിയുവില്‍ ചിലവഴിക്കേണ്ടി വന്ന സ്ത്രീക്ക് രണ്ട് ലക്ഷം ദിര്‍ഹം (ഏകദേശം 40.55ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി. രോഗം കണ്ടുപിടിക്കുന്നതിലും ചികിത്സയിലും ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായതായി വ്യക്തമായതിനെ തുടര്‍ന്ന് കീഴ്‌ക്കോടതി വിധിച്ച ശിക്ഷ അബുദാബി മേല്‍ക്കോടതി അംഗീകരിക്കുകയായിരുന്നു.

ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് സ്ത്രീ ആശുപത്രിയിലെത്തിയതെന്നാണ് കോടതി രേഖകളില്‍ പറയുന്നത്. ഡോക്ടര്‍മാര്‍ നല്‍കിയ ചികിത്സയെ തുടര്‍ന്ന് ആരോഗ്യനില കൂടുതല്‍ വഷളാവുകയായിരുന്നു. കിഡ്‌നിയുടെ പ്രവര്‍ത്തനം തകരാറിലാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇവരെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. ആറാഴ്ചയോളമാണ് ഐസിയുവില്‍ കിടക്കേണ്ടി വന്നത്. ഒപ്പം ഡയാലിസിസിനും വിധേയമാകേണ്ടി വന്നിരുന്നു.

ചികിത്സയ്‌ക്കൊടുവില്‍ ആരോഗ്യനില മെച്ചപ്പെട്ടതോടെയാണ് ഇവര്‍ നിയമനടപടികള്‍ സ്വീകരിച്ചത്. തന്റെ ചികിത്സയെ സംബന്ധിച്ച് ഒരു ആരോഗ്യവിദഗ്ധനെ വച്ച് അന്വേഷണം നടത്തണമെന്നായിരുന്നു ആവശ്യം. രോഗം തിരിച്ചറിയുന്നതിലും ചികിത്സയിലും പിഴവുകളുണ്ടായെന്ന കാര്യവും ഇവര്‍ പരാതിയില്‍ ഊന്നിപ്പറഞ്ഞിരുന്നു. ആശുപത്രിയുടെ അനാസ്ഥ മൂലം മരിച്ച അവസ്ഥയില്‍ തന്നെയായെന്നും ഒരുപാട് സഹിക്കേണ്ടി വന്നിരുന്നു എന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മെഡിക്കല്‍ സമിതിയെ നിയോഗിച്ചിരുന്നു. സ്ത്രീയുടെ രോഗം തിരിച്ചറിയുന്നതിലും ചികിത്സ നടത്തുന്നതിലും ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നും പിഴവുണ്ടായെന്നും ഇത് അവരുടെ ജീവന് തന്നെ ഭീഷണിയായേക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിച്ചുവെന്നുമായിരുന്നു സമിതിയുടെ കണ്ടെത്തല്‍.


Other News in this category



4malayalees Recommends