ഒഹായോ സെന്റ്‌മേരീസ് സീറോ മലബാര്‍കത്തോലിക്കാ മിഷനില്‍ പരി.കന്യാമറിയത്തിന്റെ തിരുനാള്‍ ആഘോഷിച്ചു

ഒഹായോ സെന്റ്‌മേരീസ് സീറോ മലബാര്‍കത്തോലിക്കാ മിഷനില്‍ പരി.കന്യാമറിയത്തിന്റെ തിരുനാള്‍ ആഘോഷിച്ചു
കൊളംബസ്,ഒഹായോ: സെന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്കാ മിഷനില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു .തിരുനാളിന് ഒരുക്കമായി സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ എട്ടു നോമ്പാചാരണവും ആരാധനയും റവ.ഫാ.ദേവസ്യ കാനാട്ട് നയിച്ചു. 2020 സെപ്റ്റംബര്‍ 13 നു തിരുനാള്‍ പ്രദക്ഷിണത്തോടെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. മിഷന്‍ ഡയറക്ടര്‍ റവ. ഫാ. ഡോ .സ്റ്റീഫന്‍ കൂളയുടെ മുഖ്യ കാര്‍മികത്വത്തില്‍ തിരുനാള്‍ കുര്‍ബാന അര്‍പ്പിക്കുകയും, ഒപ്പം പുതിയ മിഷന്‍ ഡയറക്ടര്‍ ആയി റവ.ഫാ.ഡോ. നിബി കണ്ണായിയെ സ്വാഗതം ചെയ്യുകയും ചെയ്തു. ഒഹായോ ഗവര്‍ണ്ണറുടെ കോവിഡ് 19 മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാണ് എല്ലാം ക്രമീകരിച്ചത് .


റവ.ഫാ.ഡോ. നിബി കണ്ണായി, കെന്റക്കിയിലുള്ള മേരി ക്വീന്‍ ഓഫ് ഹെവന്‍ എന്ന ദേവാലയത്തിലെ പരോക്കിയല്‍ വികാരി ആയും സയിന്റ്. ഹെന്റി ഹൈസ്‌കൂളിലെ ചാപ്ലെയിന്‍ ആയും സേവനം ചെയ്യുന്നു.


തിരുന്നാള്‍ ദിനത്തോടനുബന്ധിച്ചു വര്‍ഷംതോറും നടത്താറുണ്ടായിരുന്ന ആഘോഷപൂര്‍വ്വമായ പൊതുസമ്മേളനവും മിഷന്‍ അംഗങ്ങളുടെ കലാസാംസ്‌കാരിക പരിപാടികളും, ഇത്തവണ 'ഇപെരുനാള്‍ 2020' എന്ന പേരില്‍ ഓണ്‍ലൈന്‍ ആയി സൂം വഴി 2020, സെപ്റ്റംബര്‍ 26 നു സംഘടിപ്പിച്ചു .


പി.ആര്‍.ഓ ദിവ്യ റോസ് ഫ്രാന്‍സിസ് അറിയിച്ചതാണിത്.

Other News in this category



4malayalees Recommends