ഈ വര്‍ഷത്തെ ഏറ്റവും സ്വാധീനം ചെലുത്തിയ രാജ്യങ്ങളുടെ ആഗോള പട്ടികയില്‍ പത്താം സ്ഥാനം കൈവരിച്ച് യുഎഇ

ഈ വര്‍ഷത്തെ ഏറ്റവും സ്വാധീനം ചെലുത്തിയ രാജ്യങ്ങളുടെ ആഗോള പട്ടികയില്‍ പത്താം സ്ഥാനം കൈവരിച്ച് യുഎഇ

ഈ വര്‍ഷത്തെ ഏറ്റവും സ്വാധീനം ചെലുത്തിയ രാജ്യങ്ങളുടെ ആഗോള പട്ടികയില്‍ പത്താം സ്ഥാനം കൈവരിച്ച് യുഎഇ. ഓസ്‌ട്രേലിയ, യുഎസ്, യുകെ എന്നീ രാജ്യങ്ങളെ പിന്‍തള്ളിക്കൊണ്ടാണ് യുഎഇ ഈ നേട്ടത്തിലെത്തിയത്.


ഫ്യൂച്ചര്‍ ബ്രാന്‍ഡ് ഈ ആഴ്ച്ച പുറത്ത് വിട്ട ആഗോള പഠന റിപ്പോര്‍ട്ട് പ്രകാരമാണ് യുഎഇ പട്ടികയില്‍ സ്ഥാനം നേടിയത്. അതേസമയം ആഗോള തലത്തില്‍ മികച്ച സിറ്റികളില്‍ ഒമ്പതാം സ്ഥാനം ദുബൈയും സ്വന്തമാക്കി. ഓസ്‌ട്രേലിയ, യുഎസ്, യുകെ എന്നീ രാജ്യങ്ങള്‍ 11, 13, 20 എന്നീ സ്ഥാനങ്ങളിലാണുള്ളത്.

ആഗോള രാജ്യ ബ്രാന്‍ഡുകളുടെ സമഗ്രവും സൂക്ഷ്മവുമായ റാങ്കിംഗാണ് കണ്‍ട്രി സൂചിക. കൊറോണ മഹാമാരിക്കിടയില്‍ ആറുമാസം നടത്തിയ ഇത് ലോകമെമ്പാടുമുള്ള ചീഫ് എക്‌സിക്യൂട്ടീവുകള്‍, സിവില്‍ സര്‍വീസുകള്‍, മറ്റ് ഉന്നത പ്രൊഫഷണലുകള്‍ എന്നിവരുള്‍പ്പെടെ 2500 ല്‍ അധികം സ്വാധീനമുള്ള വ്യക്തികളില്‍ നിന്ന്ാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്.

Other News in this category



4malayalees Recommends