യുഎസ് പ്രസിഡന്റായി അധികാരമേല്‍ക്കുന്ന ജോബ് ബൈഡന്‍ ഇന്ത്യയുമായി പ്രതിരോധത്തിലും സുരക്ഷയിലും പങ്കാളിത്തമുണ്ടാക്കുന്നതിന് മുന്‍ഗണനയേകും; നിര്‍ണായക വെളിപ്പെടുത്തലുമായി ഒബാമയുടെ കാലത്തെ മുതിര്‍ന്ന ഒഫീഷ്യല്‍

യുഎസ് പ്രസിഡന്റായി അധികാരമേല്‍ക്കുന്ന ജോബ് ബൈഡന്‍ ഇന്ത്യയുമായി പ്രതിരോധത്തിലും സുരക്ഷയിലും പങ്കാളിത്തമുണ്ടാക്കുന്നതിന് മുന്‍ഗണനയേകും; നിര്‍ണായക വെളിപ്പെടുത്തലുമായി ഒബാമയുടെ കാലത്തെ മുതിര്‍ന്ന ഒഫീഷ്യല്‍
പുതുതായി യുഎസ് പ്രസിഡന്റായി അധികാരമേല്‍ക്കുന്ന ജോബ് ബൈഡന്‍ ഇന്ത്യയുമായി പ്രതിരോധ ത്തിലും സുരക്ഷയിലും പങ്കാളിത്തമുണ്ടാക്കുന്നതിന് മുന്‍ഗണനകളേകുന്നുവെന്ന് വെളിപ്പെടുത്തി ഒബാമയുടെ കാലത്തെ മുതിര്‍ന്ന ഒഫീഷ്യല്‍ രംഗത്തെത്തി. നേരത്തെ തന്നെ ഇന്ത്യ-യുഎസ് ബന്ധത്തെ നല്ല രീതിയില്‍ പിന്തുണച്ചിരുന്ന ബൈഡന്‍ പ്രസിഡന്റായാലും അത് തുടരുന്നതിന് വര്‍ധിച്ച പ്രാധാന്യമായിരിക്കും നല്‍കുകയെന്നാണ് വ്യക്തമായിരിക്കുന്നത്.

ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായിരുന്നപ്പോള്‍ ഇന്ത്യയുമായി ഈ മേഖലകളില്‍ വര്‍ധിച്ച സഹകരണമാണുണ്ടായിരുന്നത്. പുതിയ പ്രസിഡന്റിന് കീഴിലും അത് തുടരുമെന്നാണ് സൂചന. ബൈഡന്‍ തന്നെ പ്രസിഡന്റാകുമെന്നാണ് യുഎസിലെ മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലത്തെ കോടതിയില്‍ ചോദ്യം ചെയ്ത പ്രസിഡന്റ് ട്രംപ് തന്റെ പരാജയം ഇനിയും സമ്മതിച്ചിട്ടില്ല. ബൈഡന്‍ വൈറ്റ്ഹൗസിലെത്തിയാല്‍ യുഎസും ഇന്ത്യയുമായുള്ള ബന്ധം എത്തരത്തിലായിരിക്കുമെന്നതിനെ കുറിച്ച് ഏറെ ഊഹാപോഹങ്ങള്‍ ഇക്കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിക്കുന്നുണ്ട്.

അതിനിടെയാണ് ബൈഡന്‍ ഇന്ത്യയുമായുള്ള ബന്ധത്തിന്‍ മുന്‍ഗണനയേകുന്നുവെന്ന് വെളിപ്പെടുത്തി ഒബാമയുടെ കാലത്തെ മുതിര്‍ന്ന ഒഫീഷ്യലും ഇന്ത്യ, പാക്കിസ്ഥാന്‍, സൗത്ത് ഏഷ്യ എന്നിവക്കായി കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍സിലുള്ള സീനിയര്‍ ഫെല്ലോയുമായ അലിസ ഐറെസ് രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയും യുഎസും തമ്മിലുള്ള സിവില്‍-ന്യൂക്ലിയര്‍ കരാറിന് വേണ്ടി ബൈഡന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസില്‍ മുന്‍െൈകയെടുത്തിരുന്നുവെന്നും ഐറെസ് എടുത്ത് കാട്ടുന്നു.


Other News in this category



4malayalees Recommends