യു.എ.ഇ ഇന്ത്യ വിമാനയാത്രാ നിരക്ക് കുറയുമെന്ന് റിപ്പോര്‍ട്ട്

യു.എ.ഇ ഇന്ത്യ വിമാനയാത്രാ നിരക്ക് കുറയുമെന്ന് റിപ്പോര്‍ട്ട്
ദീപാവലിക്ക് ശേഷം യു.എ.ഇ ഇന്ത്യ വിമാനയാത്രാ നിരക്ക് കുറയുമെന്ന് റിപ്പോര്‍ട്ട്. വിമാന സര്‍വീസുകളുടെ എണ്ണം വര്‍ധിക്കുന്നതും ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റയിന്‍ ഒഴിവാക്കാനുള്ള തീരുമാനവും ഇതിന് കാരണമാകുമെന്ന് എയര്‍ലൈന്‍ രംഗത്തുള്ളവര്‍ പറയുന്നു. കോവിഡിന് മുമ്പത്തെ ടിക്കറ്റ് നിരക്കുമായി താരതമ്യം ചെയ്താല്‍ യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന യാത്രാനിരക്കില്‍ വലിയ ഇടിവുണ്ടായിട്ടുണ്ട്. നവംബറിന് ശേഷം ഈ നിരക്ക് വീണ്ടും ഇടിയാന്‍ സാധ്യതയുണ്ടെന്നാണ് ട്രാവല്‍രംഗത്തുള്ളവരെ ഉദ്ധരിച്ച് ഖലീജ് ടൈംസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. ദീപാവലിക്ക് ശേഷം നിരക്ക് 20 ശതമാനം വരെ കുറയുമെന്നാണ് കണക്ക്.

എമിറേറ്റ്‌സ്, ഇന്‍ഡിഗോ, വിസ്താര തുടങ്ങിയ വിമാനകമ്പനികള്‍ ഇന്ത്യ യു.എ.ഇ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുകയാണ്. ബിസിനസ് ആവശ്യത്തിനും വ്യക്തിഗത ആവശ്യത്തിനുമായി ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടുതലാണ്.

Other News in this category



4malayalees Recommends