യുഎസില്‍ കറുത്തവര്‍ഗ ക്കാരുടെ അടിമത്തം അവസാനിപ്പിക്കണം; പോലീസില്‍ ഇതിനായി കടുത്ത അഴിച്ച് പണികള്‍ നടത്തണം; പുതിയ പ്രസിഡന്റ് ബൈഡനോടും വൈസ് പ്രസിഡന്റ് കമലാ ഹാരിസിനോടും നിര്‍ണായക ആവശ്യങ്ങളുന്നയിച്ച് കറുത്ത വര്‍ഗക്കാരായ ആക്ടിവിസ്റ്റുകള്‍

യുഎസില്‍ കറുത്തവര്‍ഗ	ക്കാരുടെ അടിമത്തം അവസാനിപ്പിക്കണം; പോലീസില്‍ ഇതിനായി കടുത്ത അഴിച്ച്  പണികള്‍ നടത്തണം; പുതിയ പ്രസിഡന്റ് ബൈഡനോടും വൈസ് പ്രസിഡന്റ് കമലാ ഹാരിസിനോടും നിര്‍ണായക ആവശ്യങ്ങളുന്നയിച്ച് കറുത്ത വര്‍ഗക്കാരായ ആക്ടിവിസ്റ്റുകള്‍



യുഎസില്‍ കറുത്തവര്‍ഗ ക്കാരുടെ അടിമത്തം അവസാനിപ്പിക്കണമെന്നും പോലീസില്‍ ഇതിനായി കടുത്ത അഴിച്ച് പണികള്‍ നടത്തണമെന്നും പുതുതായി തെരഞ്ഞെടുക്കപ്പെട്ട പുതിയ പ്രസിഡന്റ് ജോയ് ബൈഡനോട് ആവശ്യപ്പെട്ട് ബ്ലാക്ക് ആക്ടിവിസ്റ്റുകള്‍ രംഗത്തെത്തി. ഇക്കാര്യത്തില്‍ മുന്‍ഗണന നല്‍കണമെന്ന് ബൈഡനോടും പുതിയ വൈസ് പ്രസിഡന്റ് കമലാ ഹാരിസിനോടും ആവശ്യപ്പെട്ടാണ് നിരവധി കറുത്ത വര്‍ഗക്കാരായ ആക്ടിവിസ്റ്റുകള്‍ രംഗത്തെത്തിയിരിക്കുന്നത്.

കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ലോയ്ഡിനെ പോലീസുകാരന്‍ മര്‍ദിച്ച് കൊന്ന സംഭവത്തെ തുടര്‍ന്ന് ഉയര്‍ന്ന് വന്ന കറുത്ത വര്‍ഗക്കാരുടെ പ്രതിഷേധങ്ങളോട് ബൈഡനും കമലയും ഉദാരമായ നിലപാടാണ് പുലര്‍ത്തിയിരുന്നത്. കറുത്ത വര്‍ഗക്കാര്‍ക്ക് രാജ്യത്ത് പുതിയ സിവില്‍ റൈറ്റുകള്‍ അനുവദിക്കണമെന്ന് ഇതിനെ തുടര്‍ന്ന് ഉയര്‍ന്ന് വന്ന ആവശ്യങ്ങളെയും ഇരുവരും പിന്തുണച്ചിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് നിലവില്‍ ഇരുവരും തെരഞ്ഞെടുക്കപ്പെട്ട സ്ഥിതിക്ക് ഇക്കാര്യങ്ങളില്‍ ഉടന്‍ തീരുമാനമുണ്ടാക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.

കോവിഡ് 19നെ പ്രതിരോധിക്കുന്നതിലും ചികിത്സയിലും യുഎസിലെ കറുത്ത വര്‍ഗക്കാര്‍ നേരിട്ട വിവേചനത്തിന് എതിരെയും ബൈഡനും കമലയും രംഗത്തെത്തിയതും കറുത്ത വര്‍ഗക്കാരായ ആക്ടിവിസ്റ്റുകള്‍ക്ക് തങ്ങളുടെ ആവശ്യങ്ങളുന്നയിക്കുന്നതില്‍ കരുത്ത് പകരുന്നുണ്ട്. തന്നെ അധികാരത്തിലേറ്റിയതില്‍ ആഫ്രിക്കന്‍ അമേരിക്കന്‍ സമൂഹം നിര്‍ണായകമായ പങ്ക് വഹിച്ചുവെന്ന് കഴിഞ്ഞ ആഴ്ച തന്റെ അനുയായികളോട് സംസാരിക്കവേ ബൈഡന്‍ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തിരുന്നു.

കാലങ്ങളായി യുഎസിലെ കറുത്ത വര്‍ഗക്കാര്‍ അടിച്ചമര്‍ത്തപ്പെടുന്നുവെന്നും കാലാകാലങ്ങളില്‍ മാറി വരുന്ന സര്‍ക്കാരുകള്‍ ഈ പ്രശ്‌നപരിഹാരത്തിന് പ്രാധാന്യം കൊടുത്തില്ലെന്നും ബൈഡന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരെങ്കിലും ഇക്കാര്യത്തില്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നുമാണ് ബ്ലാക്ക് ലൈവ്‌സ് മാറ്റ അറ്റാലന്റയുടെ സ്ഥാപകാംഗവും സോഷ്യല്‍ ജസ്റ്റിസ് അഡ്വക്കസി ഓര്‍ഗനൈസേഷനായ സതേണേര്‍സ്ഓണ്‍ ന്യൂ ഗ്രൗണ്ടിന്റെ കോ ഡയറക്ടറുമായ മേരി ഹൂക്ക്‌സ് ആവശ്യ പ്പെട്ടിരിക്കുന്നത്.



Other News in this category



4malayalees Recommends