വിരാടിനെ വെറുക്കാന്‍ ഇഷ്ടപ്പെടുന്നു, കൊഹ്ലി വെറും ഒരു കളിക്കാരന്‍ മാത്രം ; ആരാധകനെന്ന നിലയില്‍ കൊഹ്ലിയുടെ ബാറ്റിങ് ഇഷ്ടമാണെങ്കിലും അധികം റണ്‍സ് എടുക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ല ; പര്യടനം തുടങ്ങും മുമ്പ് അങ്കം കുറിച്ച് ഓസീസ് ക്യാപ്റ്റന്‍

വിരാടിനെ വെറുക്കാന്‍ ഇഷ്ടപ്പെടുന്നു, കൊഹ്ലി വെറും ഒരു കളിക്കാരന്‍ മാത്രം ; ആരാധകനെന്ന നിലയില്‍ കൊഹ്ലിയുടെ ബാറ്റിങ് ഇഷ്ടമാണെങ്കിലും അധികം റണ്‍സ് എടുക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ല ; പര്യടനം തുടങ്ങും മുമ്പ് അങ്കം കുറിച്ച് ഓസീസ് ക്യാപ്റ്റന്‍
ഇന്ത്യയുടെ ഓസീസ് പര്യടനം ഈ മാസം അവസാനം ആരംഭിക്കാനിരിക്കെ നായകന്‍ വിരാട് കോഹ്‌ലിയ്ക്ക് നേരെ ഒളിയമ്പെയ്ത് ഓസീസ് ടെസ്റ്റ് നായകന്‍ ടിം പെയ്ന്‍. കോഹ്‌ലിയെ സാധാരണ ഒരു താരത്തെ പോലെ തന്നെയാണ് കാണുന്നതെന്നും അദ്ദേഹത്തെ അടുത്തറിയില്ലെന്നും പെയ്ന്‍ പറഞ്ഞു.


'കോഹ്‌ലി എനിക്ക് മറ്റൊരു ടീമിലെ കളിക്കാരന്‍ മാത്രമാണ്. അതിനപ്പുറം ഉള്ളതൊന്നും എന്നെ അസ്വസ്ഥപ്പെടുത്തുന്നില്ല. സത്യസന്ധമായി പറഞ്ഞാല്‍ വലിയ സൗഹൃദം കോഹ്‌ലിയുമായില്ല. ടോസിന്റെ സമയത്തും കളിക്കുന്ന സമയത്തുമുള്ള കണ്ടുമുട്ടല്‍ മാത്രമാണുള്ളത്.'

'വളരെ രസകരമായ വ്യക്തിയാണ് കോഹ്‌ലി. അവനെ വെറുക്കാന്‍ ഞങ്ങള്‍ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും ക്രിക്കറ്റ് ആരാധകനെന്ന നിലയില്‍ അവന്റെ ബാറ്റിംഗ് ഇഷ്ടപ്പെടുന്നു. എന്നാല്‍ അവന്‍ കൂടുതല്‍ റണ്‍സ് നേടുന്നത് കാണാന്‍ ഇഷ്ടപ്പെടുന്നില്ല' ടിം പെയ്ന്‍ പറഞ്ഞു.ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള പോരാട്ടത്തിന് വാശിയേറും. കോഹ്‌ലി വളരെ മത്സരബുദ്ധിയുള്ള ആളാണ്, ഞാനും അങ്ങനെയാണ്. അതിനാല്‍ തന്നെ ചില വേദികളില്‍ വാക് പോരാട്ടം നടത്തേണ്ടി വന്നിട്ടുണ്ട്. കാരണം കോഹ്‌ലിയും ഞാനും ക്യാപ്റ്റനാണ്. ഇത് എല്ലാവരും ചെയ്യുന്നതാണ്. കോഹ്‌ലിയെ പോലൊരു താരം ക്രീസില്‍ നില്‍ക്കുമ്പോള്‍ എപ്പോഴും കുറച്ച് അധിക സമ്മര്‍ദ്ദം ഉണ്ടാകും' ടിം പെയ്ന്‍ കൂട്ടിച്ചേര്‍ത്തു.Other News in this category4malayalees Recommends