ആണ്‍കുഞ്ഞ് ജനിക്കാന്‍ ആറു വയസ്സുകാരിയായ മകളെ ബലി നല്‍കി അച്ഛന്‍ ; അമ്മ പുറത്തുപോയ സമയത്ത് മകളെ കഴുത്തറത്ത് കൊലപ്പെടുത്തി

ആണ്‍കുഞ്ഞ് ജനിക്കാന്‍ ആറു വയസ്സുകാരിയായ മകളെ ബലി നല്‍കി അച്ഛന്‍ ; അമ്മ പുറത്തുപോയ സമയത്ത് മകളെ കഴുത്തറത്ത് കൊലപ്പെടുത്തി
ആണ്‍കുട്ടി ജനിക്കുന്നതിന് മകളെ ബലി നല്‍കണമെന്ന മന്ത്രവാദിയുടെ വാക്കു കേട്ട് ആറു വയസ്സുകാരിയായ മകളെ കഴുത്തുഅറത്തു കൊലപ്പെടുത്തി അച്ഛന്‍. ആരെയും ഞെട്ടിപ്പിക്കുന്ന ഈ ക്രൂര കൃത്യം നടന്നത് ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ലോഹര്‍ഡാഗയിലാണ്.

ആണ്‍കുഞ്ഞിനായി മന്ത്രിവാദി മകളെ കൊല്ലാന്‍ ഇയാളെ ഉപദേശിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഇരുപത്തിയാറുകാരനായ സുമന്‍ നഗേസിയയാണ് 'അമ്മ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് മകളെ കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തു. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു കൈമാറിയതായി പൊലീസ് അറിയിച്ചു. സംഭവത്തിനു ശേഷം മന്ത്രവാദി ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണത്തിലാണ് പോലീസ്.

Other News in this category



4malayalees Recommends