യു.എ.ഇ റോഡ് അതിര്‍ത്തികള്‍ ഈമാസം 16 മുതല്‍ തുറക്കും

യു.എ.ഇ റോഡ് അതിര്‍ത്തികള്‍ ഈമാസം 16 മുതല്‍ തുറക്കും
കോവിഡിനെ തുടര്‍ന്ന് അടച്ചിട്ട യു.എ.ഇ റോഡ് അതിര്‍ത്തികള്‍ ഈമാസം 16 മുതല്‍ തുറക്കും. അതിര്‍ത്തികള്‍ തുറക്കുന്നതായി ഇന്നലെ ഒമാനും പ്രഖ്യാപിച്ചിരുന്നു. ഒമാന്‍ സ്വദേശികള്‍ക്ക് യു.എ.ഇയിലേക്ക് റോഡ് മാര്‍ഗം വരാന്‍ മുന്‍കൂര്‍ അനുമതി വേണ്ട. പക്ഷെ, കോവിഡ് പരിശോധന നിര്‍ബന്ധമായിരിക്കും.

ഇതുവരെ ചരക്ക് ഗതാഗതം മാത്രമാണ് ഈ അതിര്‍ത്തികളിലൂടെ അനുവദിച്ചിരുന്നത്. അടുത്തദിവസം മുതല്‍ ഒമാനിലെയും യു.എ.ഇയിലെയും സ്വദേശികള്‍ക്ക് അതിര്‍ത്തികളിലൂടെ യാത്ര ചെയ്യാം. ഒമാന്‍ റെസിഡന്റ് വിസയുള്ള പ്രവാസികള്‍ക്ക് റോഡ് മാര്‍ഗം യു.എ.ഇയില്‍ നിന്ന് ഒമാനിലേക്ക് വരാമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. യു.എ.ഇയിലേക്ക് റോഡ് മാര്‍ഗം വരുന്ന ഒമാന്‍ സ്വദേശികളും 48 മണിക്കൂറിനുള്ളില്‍ നടത്തിയ പിസിആര്‍ പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആണെന്ന സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം. യു.എ.ഇ അതിര്‍ത്തിയില്‍ അവര്‍ക്ക് വീണ്ടും പിസിആര്‍ പരിശോധനയുണ്ടാകും. യു.എ.ഇയില്‍ പ്രവേശിച്ചാല്‍ ഓരോ എമിറേറ്റിലെയും ക്വാറന്റയിന്‍ നിയമങ്ങള്‍ സന്ദര്‍ശകരായ ഒമാന്‍ സ്വദേശികള്‍ക്കും ബാധകമായിരിക്കും.

Other News in this category



4malayalees Recommends