യുഎസില്‍ പ്രതിദിന കോവിഡ് കേസുകള്‍ ഇന്നലെ 1.77 ലക്ഷമെന്ന റെക്കോര്‍ഡിട്ടു; രാജ്യത്തെ എല്ലാ സ്‌റ്റേറ്റുകളിലും പ്രതിദിന കേസുകള്‍ കുത്തനെ ഉയരുന്നു; കോവിഡ് രോഗികള്‍ പെരുകുന്നതിനാല്‍ ഹോസ്പിറ്റലുകളുടെ കപ്പാസിറ്റിയെക്കുറിച്ച് ആശങ്കയേറുന്നു

യുഎസില്‍ പ്രതിദിന കോവിഡ് കേസുകള്‍ ഇന്നലെ 1.77 ലക്ഷമെന്ന റെക്കോര്‍ഡിട്ടു;  രാജ്യത്തെ എല്ലാ സ്‌റ്റേറ്റുകളിലും പ്രതിദിന കേസുകള്‍ കുത്തനെ ഉയരുന്നു; കോവിഡ് രോഗികള്‍ പെരുകുന്നതിനാല്‍ ഹോസ്പിറ്റലുകളുടെ കപ്പാസിറ്റിയെക്കുറിച്ച് ആശങ്കയേറുന്നു
യുഎസില്‍ പ്രതിദിന കോവിഡ് കേസുകള്‍ നാളിതുവരെയുള്ള ഏറ്റവും വലിയ പ്രതിദിന റെക്കോര്‍ഡ് സൃഷ്ടിച്ച് 1.77 ലക്ഷത്തിലേക്കുയര്‍ന്നു. വെള്ളിയാഴ്ചയാണ് ഈ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുന്നത്. ഇത് പ്രകാരം 1,77,000 പുതിയ കേസുകളാണ് ഇന്നലെ ഒറ്റ ദിവസം സ്ഥിരീകരിച്ചിരിക്കുന്നത്. ഇത് പ്രകാരം രാജ്യത്തെ എല്ലാ സ്റ്റേറ്റുകളും പുതിയ കേസുകളില്‍ പ്രതിദിന വര്‍ധനവാണ് ഇന്നലെ പ്രകടിപ്പിച്ചിരിക്കുന്നത്. പത്ത് സ്റ്റേറ്റുകള്‍ പതിവ് പോലെ ഏറ്റവും കൂടുതല്‍ കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഇല്ലിനോയ്‌സ്, ലോവ, കന്‍സാസ്, ഓഹിയോ, തുടങ്ങിയവയെ പോലുള്ള മിഡ് വെസ്‌റ്റേണ്‍ സ്‌റ്റേറ്റുകളും ഇവയില്‍ പെടുന്നു. ഇത്തരത്തില്‍ രോഗം ബാധിച്ച് ആശുപത്രികളിലെത്തുന്നവരുടെ എണ്ണം കുതിച്ച് കയറിയിരിക്കുന്നതിനാല്‍ ഹോസ്പിറ്റലുകളുടെ കപ്പാസിറ്റി അപകടകരമായ തോതില്‍ കുറഞ്ഞ് വരുന്നത് കടുത്ത ആശങ്കയ്ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കേസുകളും മരണങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ വിവിധ സ്‌റ്റേറ്റുകളില്‍ പുതിയ കടുത്ത കോവിഡ് നിയന്ത്രണങ്ങളും ആരംഭിച്ചിട്ടുണ്ട്.

ഇതിന്റെ ഭാഗമായി വെസ്റ്റ് വെര്‍ജീനിയയില്‍ ആകമാനം മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ന്യൂയോര്‍ക്ക് സിറ്റി സ്‌കൂളുകള്‍ അടക്കാനും ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ ഇവിടെ അകത്തളങ്ങളില്‍ ആളുകള്‍ സമ്മേളിക്കുന്നതിന് വ്യാപകമായ പരിധികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെ ബാറുകളും റസ്റ്റോറന്റുകളും പ്രവര്‍ത്തിക്കുന്നതിനും കടുത്ത സമയ പരിധി ഏര്‍പ്പെടുത്തിയിട്ടുണ്ട്. വരാനിരിക്കുന്ന മാസങ്ങളില്‍ വ്യാപകമായ തോതില്‍ കോവിഡിനെതിരെ വാക്‌സിനേഷന്‍ ആരംഭിക്കാന്‍ യുഎസ് ഒരുങ്ങുന്നത് മാത്രമാണ് ഏക ആശ്വാസം. എന്നാല്‍ അതിന് മുമ്പ് താങ്ക്‌സ് ഗിവിംഗ് ഡേ പോലുള്ള വമ്പന്‍ ആഘോഷങ്ങള്‍ ഉള്ളത് കടുത്ത ആശങ്ക സൃഷ്ടിക്കുന്നുവെന്നും അവയ്ക്കായി ജന സാമൂഹിക അകലനിയമങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നത് രോഗപ്പകര്‍ച്ച അധികരിക്കുന്നതിനും മരണങ്ങള്‍ വര്‍ധിക്കുന്നതിനും ഇടയാക്കുമെന്ന ആശങ്കയും ശക്തമാണ്.

Other News in this category



4malayalees Recommends