യുഎഇയില്‍ ഡോക്ടര്‍മാര്‍ക്കും എന്‍ജിനീയര്‍മാക്കും ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ചു

യുഎഇയില്‍ ഡോക്ടര്‍മാര്‍ക്കും എന്‍ജിനീയര്‍മാക്കും ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ചു
യുഎഇയില്‍ ഡോക്ടര്‍മാര്‍ക്കും എന്‍ജിനീയര്‍മാക്കും ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ചു. പത്തുവര്‍ഷം കാലാവധിയുള്ള താമസവിസയാണ് ഗോള്‍ഡന്‍ വിസ. മികച്ച വിദ്യാര്‍ഥികള്‍ക്കും കുടുംബത്തിനും ഗോള്‍ഡന്‍ വിസക്ക് അപേക്ഷിക്കാം.

നേരത്തേ മുന്‍നിര ബിസിനസ് പ്രമുഖര്‍ക്കും, വിദഗ്ധര്‍ക്കും പ്രഖ്യാപിച്ച പത്തുവര്‍ഷത്തെ ഗോള്‍ഡന്‍ വിസ കൂടുതല്‍ രംഗങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് യുഎഇ. പുതിയ പ്രഖ്യാപനനുസരിച്ച് ഡോക്ടറേറ്റ് ബിരുദം നേടിയവര്‍ക്കും മുഴുവന്‍ ഫിസിഷ്യന്‍മാര്‍ക്കും ഗോള്‍ഡന്‍ വിസക്ക് അപേക്ഷിക്കാം. വിവിധ മേഖലയിലെ എന്‍ജിനീയര്‍മാര്‍ക്കും ഇതിന് യോഗ്യതയുണ്ട്. കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ്, ഇലക്ട്രോണിക്‌സ്, പ്രോഗ്രാമിങ്, ഇലക്ട്രിസിറ്റി, ബയോടെക്‌നോളജി എന്നീ മേഖലയിലെ എഞ്ചിനീയര്‍മാക്കാണ് ഈ ആനുകൂല്യം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിഗ് ഡാറ്റ, എപിഡോമോളജി, വൈറോളജി എന്നീ മേഖലകളില്‍ പ്രത്യേക ഡിഗ്രിയുള്ളവര്‍ക്കും ഗോള്‍ഡന്‍ വിസ ലഭിക്കും.

യുഎഇ അക്രെഡിറ്റഡ് യൂണിവേഴ്‌സിറ്റികളില്‍ നിന്ന് 3.8 ജിപിഎക്ക് മുകളില്‍ മാര്‍ക്കോടെ ബിരുദം നേടുന്നവര്‍ക്കും ഗോള്‍ഡന്‍ വിസക്ക് അപേക്ഷിക്കാം. പഠനത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും അവരുടെ കുടുംബത്തിനും ഗോള്‍ഡന്‍ വിസക്ക് അര്‍ഹതയുണ്ടാകും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്തൂമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

Other News in this category



4malayalees Recommends