മസാച്ചുസെറ്റ്സ് കമ്പനി മോഡേണ യുഎസ് സര്‍ക്കാരുമായി സഹകരിച്ച് നിര്‍മിച്ച രണ്ടാമത്തെ കോവിഡ് വാക്സിന്‍ 94.5 ശതമാനം ഫലപ്രദം; വാക്സിന്റെ അന്തിമഫലം ആഴ്ചകള്‍ക്കുള്ളില്‍; മഹാമാരിക്കെതിരായ പോരാട്ടത്തില്‍ നിര്‍ണായക വിജയമെന്ന് വിദഗ്ധര്‍; യുഎസിന് പ്രതീക്ഷയേറി

മസാച്ചുസെറ്റ്സ് കമ്പനി മോഡേണ യുഎസ് സര്‍ക്കാരുമായി സഹകരിച്ച് നിര്‍മിച്ച രണ്ടാമത്തെ കോവിഡ് വാക്സിന്‍ 94.5 ശതമാനം ഫലപ്രദം; വാക്സിന്റെ അന്തിമഫലം ആഴ്ചകള്‍ക്കുള്ളില്‍; മഹാമാരിക്കെതിരായ പോരാട്ടത്തില്‍ നിര്‍ണായക വിജയമെന്ന് വിദഗ്ധര്‍; യുഎസിന് പ്രതീക്ഷയേറി

മസാച്ചുസെറ്റ്സ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബയോടെക്നോളജി കമ്പനിയായ മോഡേണ വികസിപ്പിച്ചിരിക്കുന്ന രണ്ടാമത്തെ കോവിഡ് 19 വാക്സിന്‍ ആദ്യത്തേതിനേക്കാള്‍ കൂടുതല്‍ ഫലപ്രദമെന്ന് തെളിഞ്ഞു. യുഎസ് സര്‍ക്കാരിന്റെ സഹകരണത്തോടെ വികസിപ്പിച്ചിരിക്കുന്ന തങ്ങളുടെ എംആര്‍എന്‍എ-1273 വാക്സിന്‍ 94.5 ശതമാനം ഫലപ്രദമാണെന്നാണ് തിങ്കളാഴ്ച കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. തങ്ങളുടെ ആദ്യ വാക്സിന്‍ രോഗത്തിനെതിരെ 90 ശതമാനത്തിലധികം ഫലപ്രദമാണെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്ന സ്ഥാനത്ത് നിന്നാണി പുരോഗതി.


വാക്സിന്റെ അന്തിമഫലം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ക്രിസ്മസിനേക്കാള്‍ സന്തോഷം പകരുന്ന കാര്യമാണെന്നാണ് സാന്‍ഫ്രാന്‍സിസ്‌കോയിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ പ്രഫസര്‍ ഓഫ് മെഡിസിനായ ഡോ . മോണിക്ക ഗാന്ധി പ്രതികരിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച പരീക്ഷിച്ച രണ്ട് എംആര്‍എന്‍എ വാക്സിന്‍ കാന്‍ഡിഡേറ്റുകളിലും കോവിഡിനെതിരെ അത്ഭുതകരമായ സംരക്ഷണവും പ്രതിരോധവുമുണ്ടായിരിക്കുന്നുവെന്നാണ് മോണിക്ക എടുത്ത് കാട്ടുന്നത്.

ഇത് വളരെ പ്രചോദനപരവും കോവിഡിനെതിരായ പോരാട്ടത്തില്‍ പ്രതീക്ഷ പകരുന്നുവെന്നും അവര്‍ പറയുന്നു. ഈ മാസം ആദ്യം പിഫിസെരും ജര്‍മന്‍ പാര്‍ട്ണറായ ബയോഎന്‍ടെകും വികസിപ്പിച്ച കോവിഡ് 19 വാക്സിനും ഏറെ ഫലപ്രദമെന്ന തെളിഞ്ഞിരുന്നു. ബിഎന്‍ടി 162ബി2 എന്നാണീ വാക്സിന്റെ പേര്. ഈ വാക്സിന്‍ നല്‍കിയവരില്‍ കോവിഡിനെതിരായ പ്രതിരോധം വര്‍ധിച്ചുവെന്നും ഇത് 90 ശതമാനം ഫലപ്രദമാണെന്നുമാണ് ഈ കൂട്ടായ്മ അവകാശപ്പെട്ടിരിക്കുന്നത്. ആയിരക്കണക്കിന് വളണ്ടിയര്‍മാര്‍ ഭാഗഭാക്കായ പരീക്ഷണങ്ങളാണ് ഇത്തരം വാക്സിനുകളുടതെ ഫലപ്രാപ്തി അളക്കാന്‍ നടത്തി വരുന്നത്. മോഡേണയുടെ വാക്സിന്‍ ട്രയലില്‍ ഇതുവരെ 30,000 പേരും പിഫിസര്‍ വാക്സിന്‍ ട്രയലില്‍ 44,000 പേരുമാണ് ഭാഗഭാക്കായിട്ടുള്ളത്.




Other News in this category



4malayalees Recommends