കാനഡ ഹോം സപ്പോര്‍ട്ട് വര്‍ക്കര്‍ പൈലറ്റിന് കീഴില്‍ പിആറിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നു;നേരത്തെയുള്ള പൈലറ്റില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ അപേക്ഷിക്കേണ്ട; അംഗീകൃത കെയര്‍ ഗിവര്‍മാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഇതിലൂടെ പിആറിന് അപേക്ഷിക്കാം

കാനഡ ഹോം സപ്പോര്‍ട്ട് വര്‍ക്കര്‍ പൈലറ്റിന് കീഴില്‍ പിആറിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നു;നേരത്തെയുള്ള പൈലറ്റില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ അപേക്ഷിക്കേണ്ട; അംഗീകൃത കെയര്‍ ഗിവര്‍മാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഇതിലൂടെ പിആറിന് അപേക്ഷിക്കാം

കാനഡ ഇപ്പോഴും ഹോം സപ്പോര്‍ട്ട് വര്‍ക്കര്‍മാര്‍ക്കുള്ള പൈലറ്റ് അപേക്ഷകള്‍ സ്വീകരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. അതായത് കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലും ഹോം സപ്പോര്‍ട്ട് വര്‍ക്കര്‍മാര്‍ക്കുള്ള പെര്‍മനന്റ് റെസിഡന്‍സ് സ്പോട്ടുകള്‍ ഇപ്പോഴും ലഭ്യമാണെന്നാണ് വ്യക്തമായിരിക്കുന്നത്. ഹോം സപ്പോര്‍ട്ട് വര്‍ക്കര്‍ പൈലറ്റിന് കീഴില്‍ ഇപ്പോഴും പിആറിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നുണ്ടെന്നാണ് കനേഡിയന്‍ ഗവണ്‍മെന്റ് വെബ് പേജ് വ്യക്തമാക്കുന്നത്.


ഈ പൈലറ്റിന് കീഴില്‍ പിആറിന് അപേക്ഷ സ്വീകരിക്കുന്നതിനുള്ള പരിധിയില്‍ ഇനിയുമെത്തിയിട്ടില്ലെന്നാണ് ബന്ധപ്പെട്ടവര്‍ സ്ഥിരീകരിച്ചിരിക്കുന്നത്. 2020ല്‍ ഈ പൈലറ്റ് പ്രകാരം അപേക്ഷ സ്വീകരിക്കുന്നത് എപ്പോഴാണ് നിര്‍ത്തുകയെന്ന് തല്‍സമയം അറിയിക്കുമെന്നും പ്രസ്തുത വെബ്പേജ് വ്യക്തമാക്കുന്നു. ഇതിന് മുമ്പ് കഴിഞ്ഞ സമ്മറില്‍ മറ്റൊരു പൈലറ്റ് നിലവിലുണ്ടായിരുന്നു. ഇത് പ്രകാരം 2750 അപേക്ഷകളാണ് സ്വീകരിച്ചിരിക്കുന്നത്. 2021 ജനുവരി ഒന്നിന് അപ്ലിക്കേഷനുകള്‍ റീ ഓപ്പണ്‍ ചെയ്യുന്നതായിരിക്കും.

പ്രസ്തുത രണ്ട് പൈലറ്റുകളൊന്നില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റുമായി ബന്ധപ്പെടേണ്ട ആവശ്യമില്ല. അപേക്ഷകളുടെ പ്രൊസസിംഗ് തുടങ്ങിയാല്‍ ഇമിഗ്രേഷന്‍, റെഫ്യൂജീസ്, ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ ഇവരെ ഇക്കാര്യം അറിയിച്ച് കത്തുകള്‍ അയക്കും. കോവിഡ് പ്രതിസന്ധി മൂലം ഇത്തരത്തില്‍ ലെറ്ററുകള്‍ അയക്കുന്നതിന് സാധാരണത്തേതിലും സമയെടുക്കുമെന്നാണ് ഐആര്‍സിസി പറയുന്നത്. അംഗീകൃത കെയര്‍ ഗിവര്‍മാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഈ അഞ്ച് വര്‍ഷ പൈലറ്റിലൂടെ കാനഡയിലേക്ക് വരാനും പിആറിനായി അപേക്ഷിക്കാനും സാധിക്കും.

Other News in this category



4malayalees Recommends